Tag: BOMB BLAST
കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബ് സ്ഫോടനം; സ്ഫോടനം പൊലീസ് ജീപ്പിന് തൊട്ടുമുന്നില്‍
കണ്ണൂര്‍: ചക്കരക്കല്ല് ബാവോട് റോഡരികില്‍ ബോംബ് സ്ഫോടനം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിങ്ങിനിടെ പൊലീസ് വാഹനത്തിന് തൊട്ടുമുമ്പിലാണ് സ്ഫോടനം നടന്നത്. ബാവോട് ഒരു കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് പട്രോളിംങ് ശക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പാനൂരിലെ ബോംബ് സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിന് ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വച്ച് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്ന.
കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു, ഇന്ന് ഹര്‍ത്താല്‍
കായണ്ണ: കായണ്ണയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കായണ്ണയിലെ ലീഗ് അംഗം പി.സി ബഷീറിന്റെ വീടിന് നേരെയാണ് സ്പോടക വസ്തു എറിഞ്ഞ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.36 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മുന്‍വശത്തെ ഭിത്തിയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.
ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ബോംബ് ഉണ്ടാക്കുകയായിരുന്നുവെന്ന് അക്ഷേപം; ചെരണ്ടത്തൂര്‍ സ്പോടനത്തില്‍ വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്
പയ്യോളി: ചെരണ്ടത്തൂരില്‍ സ്പോടനത്തിനിടയാക്കിയത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ബോംബ് നിര്‍മ്മിക്കുന്നതിനിടയിലെന്ന് ആക്ഷേപം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അതേ സമയം സ്പോടനം നടന്നത് ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറല്‍ എസ്.പി ശ്രീനിവാസ് വ്യക്തമാക്കി. പഞ്ചായത്ത് മെമ്പര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. ഇന്നലെയാണ് വീടിന്റെ
വീടിന്റെ ടെറസിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ചെരണ്ടത്തൂർ മൂഴിക്കലിൽ ബി.ജെ.പി പ്രവർത്തകന് പരിക്ക്
ചെരണ്ടത്തൂർ: ചെരണ്ടത്തൂർ മൂഴിക്കലിൽ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. ബി.ജെ.പി പ്രവർത്തകനായ ഹരിപ്രസാദിനാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ യുവാവിന്റെ വിരലുകൾ അറ്റുപോയതായാണ് പ്രാഥമിക വിവരം. ഏഴുമണിക്ക് ശേഷമാണ് സംഭവം. വീടിന്റെ ടെറസ്സിൽ സ്വന്തമായി ബോംബുണ്ടാക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞതിനെ തുടർന്ന് വടകര പോലീസ് സംഭവസ്ഥലത്തെത്തി