Tag: Balussery
ബാലുശ്ശേരിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് തലയാട് ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരിലെ പ്രധാനി
ബാലുശ്ശേരി: തലയാട് ഭാഗത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്നവരിലെ പ്രധാന കണ്ണി അറസ്റ്റില്‍. തലയാട് തൊട്ടില്‍ ഹൗസില്‍ ഹര്‍ഷാദ് (36) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി എസ്.ഐ. പി.റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 0.29 ഗ്രാം എം.ഡി.എം.എയും വില്‍പ്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും മറ്റും പിടിച്ചെടുത്തു. എസ്.ഐയെ
ബാലുശ്ശേരിയില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി, വീണുപോയ യാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; നന്മണ്ട സ്വദേശിയായ മധ്യവയസ്‌കന് പരിക്ക്
ബാലുശ്ശേരി: ബൈക്കിന് കുറുകെ ചാടിയ തെരുവു നായ് യാത്രക്കാരനെ കടിച്ച് പരിക്കേല്‍പിച്ചു. റിട്ട. അധ്യാപകനായ നന്മണ്ട പന്ത്രണ്ടിലെ തെക്കേ ആറാങ്കോട്ട് ടി.എ. നാരായണ(56)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ സംസ്ഥാന പാതയില്‍ ബാലുശ്ശേരി മുക്കിലാണ് സംഭവം. വീട്ടില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്നു നാരായണന്‍. ഈ സമയത്താണ് നായ കുറുകെ ചാടിയത്. തുടര്‍ന്ന് ബൈക്കില്‍ നിന്നും മറിഞ്ഞു വീണ നാരായണനെ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പടിയിറങ്ങി ഡോ. സന്ധ്യ കുറുപ്പ്; ഇനിയുള്ള സേവനം ബാലുശ്ശേരിയില്‍
കൊയിലാണ്ടി: കോവിഡ് കാലത്തടക്കം കൈമെയ് മറന്നുള്ള സേവനങ്ങളിലൂടെ കൊയിലാണ്ടിക്കാരുടെ മനംകവര്‍ന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യന്‍ സന്ധ്യ കുറുപ്പിന്റെ സേവനം ഇനി കൊയിലാണ്ടിയിലില്ല. ഇനി മുതല്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലായിരിക്കും സന്ധ്യ കുറുപ്പിന്റെ സേവനം. മൂന്നുകൊല്ലം ഒരേ സ്ഥലത്ത് ജോലി ചെയ്തവര്‍ക്ക് മാറ്റം എന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് സന്ധ്യ കുറുപ്പ് ബാലുശ്ശേരിയിലേക്ക് മാറുന്നത്. ഇന്നലെ
ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം; തീ അണച്ചത് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സിന്റെ പരിശ്രമത്തിനൊടുവില്‍
ബാലുശ്ശേരി: ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം. ബാലുശ്ശേരി ടൗണിലുള്ള ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീ പിടിത്തം. വിവരം ലഭിച്ച ഉടന്‍ നരിക്കുനിയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട്
കണ്ടുപഠിക്കാം, ഈ കുരുന്നുകളെ…; ഹരിതകേരളത്തിന്റെ പ്രതീക്ഷകളായി തൃക്കുറ്റിശ്ശേരി സ്കൂളിലെ ആദിത്തും സ്നേഹയും
ബാലുശ്ശേരി: തൃക്കുറ്റിശേരി ഗവ. യുപി സ്കൂൾ ആറാം തരത്തിൽ പഠിക്കുന്ന കെ.വി.ആദിത്തും ഏഴാം ക്ലാസിൽ പഠിക്കുന്ന കെ.വി.സ്നേഹയും വീട്ടിൽനിന്ന് സ്കൂളിലേക്ക് വഴിയിലെ പ്ലാസ്റ്റിക് മാലിന്യം മുഴുവൻ ശേഖരിച്ചാണ് പോകുന്നത്. മിഠായി കടലാസുകളും മറ്റു കവറുകളും ഇവർ വെവ്വേറെ സൂക്ഷിക്കും. എന്നിട്ട് ഹരിതകർമസേനക്ക് കൈമാറും. ആരും പറയാതെ കുട്ടികൾ ജീവിതചര്യപോലെ നടത്തുന്ന മാതൃകാപ്രവർത്തനം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
എസ്.എഫ്.ഐ ബാലുശ്ശേരി ഏരിയ കമ്മിറ്റിയംഗത്തെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; പിന്നില്‍ യൂത്ത് ലീഗെന്ന് ആരോപണം
ബാലുശ്ശേരി: എസ്.എഫ്.ഐ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും തൃക്കുറ്റിശ്ശേരി ലോക്കല്‍ സെക്രട്ടറിയുമായ അനുരാഗിനുനേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ യൂത്ത് ലീഗ് ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. വാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന അനുരാഗിനെ തൃക്കുറ്റിശ്ശേരി സ്‌കൂളിന് സമീപത്തുവെച്ച് വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അനുരാഗിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സതേടിയശേഷം
ബാലുശ്ശേരി കരുമലയില്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്ക്
ബാലുശ്ശേരി: ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി-താമരശ്ശേരി റോഡില്‍ കരുമലയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി സ്വദേശി കാളാണ്ടി താഴയില്‍ അഭിഷേക് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അഭിഷേകിന് ഒപ്പം യാത്ര ചെയ്തിരുന്ന കാരപ്പറമ്പ് സ്വദേശിനി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്ത് നിന്ന്
ബാലുശ്ശേരി നന്മണ്ട പന്നിയംവള്ളി ഇല്ലത്ത് നവനീത് വിഷ്ണു അന്തരിച്ചു
ബാലുശ്ശേരി: നന്മണ്ട പന്നിയംവള്ളി ഇല്ലത്ത് നവനീത് വിഷ്ണു അന്തരിച്ചു. പതിനേഴ് വയസായിരുന്നു. ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അച്ഛന്‍: വിഷ്ണു ഭട്ടതിരിപ്പാട്. അമ്മ: രാധിക അന്തര്‍ജനം (പാലക്കോള്‍ ഇല്ലം മാവൂര്‍). സഹോദരന്‍: ഗിരിദര്‍ വിഷ്ണു. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പന്നിയംവള്ളി ഇല്ലപ്പറമ്പില്‍ നടന്നു.
ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി
ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍
ബാലുശ്ശേരി: കാറപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞെങ്കിലും അതിനകത്തുണ്ടായിരുന്നവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബാലുശ്ശേരി കോട്ട നട റോഡില്‍ കുന്നുമ്മല്‍ ബാപ്പുട്ടിയുടെ കാറാണ് മറിഞ്ഞത്. വീട്ടില്‍ നിന്ന് ബാലുശ്ശേരി ടൗണിലേക്ക് വരുന്ന വഴി നിയന്ത്രണം വിട്ട കാര്‍ കോട്ടനട റോഡിലെ പാര്‍ക്കിന് സമീപത്തെ തേക്ക് മരത്തിന്റെ തറയില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍