Tag: Arrest

Total 110 Posts

സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെട്ടു, ആർ.സി മാറ്റുമ്പോൾ കുടുങ്ങി; കോഴിക്കോട്ട് നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ വി കെയാണ് അറസ്റ്റിലായത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന്

താമരശ്ശേരിയില്‍ മസ്ജിദ് ഭൂമിയില്‍ നിന്നും വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമം; 30കിലോയോളം ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ നിന്നും അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിപറമ്പ് നായന്നൂര്‍മീത്തല്‍ അബുബക്കര്‍ (70), കുറ്റിക്കടവ് കാളാമ്പലത്ത് കെ.ടി അബ്ദുല്‍ കരീം (54) എന്നിവരാണ് പിടിയിലായത്. തലക്കുളത്തൂരില്‍ അന്നശ്ശേരി ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചത്. ഇവരുടെ

ലഹരി മരുന്നിനെന്ന വ്യാജേനെ സമീപിച്ചു, ഗൂഗിൾ പേ വഴി പണം; കുന്ദമംഗലം ലഹരിമരുന്ന് കേസിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തന്ത്രപരമായി കുടുക്കി കോഴിക്കോട്ടെ പൊലീസ് സംഘം

കോഴിക്കോട്: ലഹരിമരുന്ന് കേസ് പിന്തുടര്‍ന്ന് പോയ കോഴിക്കോട്ടെ പൊലീസ് സംഘം പിടികൂടിയത് വിതരണ ശൃംഖലയിലെ പ്രധാനിയെ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വച്ചാണ് നൈജീരിയ സ്വദേശി ഉഗവു ഇകേച്ചുക്വുവിനെ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനന്‍, എ.സി.പി ബൈജു, കുന്ദമംഗലം എസ്.എച്ച്.ഒ യൂസഫ് നടത്തറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കുന്ദമംഗലത്ത് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ യുവാക്കള്‍ക്ക്

മണിയൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകനെയും ഭാര്യയെയും ഉത്സവ സ്ഥലത്ത് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍

പയ്യോളി: പൊതുപ്രവര്‍ത്തകനെയും ഭാര്യയെയും ഉത്സവ സ്ഥലത്ത് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. തുറയൂര്‍ പയ്യോളി അങ്ങാടി സ്വദേശികളായ മുക്കുനി വിഷ്ണു പ്രസാദ് (26), ശ്യാമ പ്രസാദ് (36), എടാടിയില്‍ അര്‍ജുന്‍ (22), ഇടിഞ്ഞകടവ് തെക്കെപാറക്കൂല്‍ വിപിന്‍ (27) എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നേരത്തേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍

വയനാട് പുല്‍പ്പള്ളിയിലെ കര്‍ഷകന്റെ ആത്മഹത്യ: കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം കസ്റ്റഡിയില്‍

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാമിനെയാണ് പൊലീസ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്തത്. പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ (60) ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീടിന്

യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തത് ഭീഷണിയെ തുടർന്ന്; നന്മണ്ട സ്വദേശിയായ ബസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസിൽ നന്മണ്ട സ്വദേശിയായ ബസ് ഡ്രൈവർ അറസ്റ്റിൽ. നന്മണ്ട സ്വദേശി ശരത് ലാലാണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 24 നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ശരത് ലാൽ ഡ്രെെവറായി പോകുന്ന ബസിലായിരുന്നു യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഈ

വ്യാജ വിമാനടിക്കറ്റ് നല്‍കി ഒന്‍പത് ലക്ഷം തട്ടി; ഇരിങ്ങല്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് നാദാപുരം പോലീസ്

നാദാപുരം: വ്യാജ വിമാനടിക്കറ്റ് വില്‍പന നടത്തി ഒന്‍പത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഇരിങ്ങല്‍ സ്വദേശി ജിയാസ് മന്‍സിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. നാദാപുരം യൂനിമണി ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നല്‍കി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്. ഓണ്‍ലൈനില്‍ യാത്രാവിവരം

പിടിച്ചെടുത്തത് എഴുപതിനായിരം രൂപയോളം; ഉള്ളിയേരിയിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ

ഉള്ളിയേരി: പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിലായി. ഉള്ളിയേരി ബസ് സ്റ്റാന്റിന് സമീപമുള്ള കടമുറിയിൽ വച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പത്ത് പേരടങ്ങിയ സംഘത്തെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 70,400 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവരെ പിടികൂടിയത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത്തോളി പൊലീസ് ഉള്ളിയേരി പരിശോധന നടത്തിയത്.

കോഴിക്കോട് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും

കോഴിക്കോട്: ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും. കൊല്ലം സ്വദേശി തൊടിയില്‍ അന്‍സാറിനെതിരെയാണ് പൊലീസ് പോക്‌സോ കുറ്റവും ചുമത്തിയത്. കോഴിക്കോട് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അന്‍സാര്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരായ കേസിന്റെ അന്വേഷണത്തിനിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍

കോഴിക്കോട് 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരന്‍(76) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കസബ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്‍വശത്ത് വെച്ചാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇയാള്‍ കുഞ്ഞിനു നേരെ അതിക്രമം