Tag: Arikkulam
ഫീസ് അടയ്ക്കാന്‍ കൊണ്ടുവന്ന പണം നഷ്ടപ്പെട്ടു, കിട്ടിയത് സഹപാഠികള്‍ക്ക്; അരിക്കുളത്ത് വീണുകിട്ടിയ വലിയ തുക ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
അരിക്കുളം: കളഞ്ഞു കിട്ടിയ 3500 രൂപ തിരികെ ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ത്ഥികൾ. അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനിരുദ്ധ് അതുല്‍ എന്നിവരാണ് അഭിനന്ദനാര്‍ഹമായ പ്രവൃത്തിയിലൂടെ മാതൃകയായത്. അരിക്കുളം ഐഡിയല്‍ ട്യൂഷന്‍ സെന്ററില്‍ പത്താ ക്ലാസിലേക്കുള്ള ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന ഇരുവര്‍ക്കും വ്യാഴ്‌ഴ്ച്ച രാവിലെയാണ് ട്യൂഷന്‍ സെന്ററിനു സമീപത്തു നിന്നും രൂപ കളഞ്ഞു കിട്ടുന്നത്.
” സ്വന്തം നാട്ടുകാരെ തല്ലിയോടിക്കാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് അരിക്കുളത്തിന് അപമാനം” ജെ.സി.ബിയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിയുമായി സമരക്കാര്‍- വീഡിയോ കാണാം
അരിക്കുളം: പൊലീസ് സഹായത്തോടെ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ (എം.സി.എഫ്) നിര്‍മ്മാണം തുടങ്ങാന്‍ ശ്രമം. ജെ.സി.ബി ഉപയോഗിച്ച് പ്രദേശം നിരപ്പാക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി. രാവിലെ ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തുവരികയും ജെ.സി.ബിക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കളിസ്ഥലം സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ നല്‍കാന്‍ വരെ
പൊലീസ് സഹായത്തോടെ അരിക്കുളത്ത് എം.സി.എഫ് നിര്‍മ്മാണം ആരംഭിക്കാന്‍ ശ്രമം; ചെറുത്ത് സമരസമിതി, പ്രദേശത്ത് സംഘര്‍ഷം, 160ഓളം പേര്‍ അറസ്റ്റില്‍
അരിക്കുളം: പൊലീസ് സഹായത്തോടെ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ (എം.സി.എഫ്) നിര്‍മ്മാണം തുടങ്ങാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ നിരവധി പേരെ അറസ്റ്റു ചെയ്തു നീക്കി. കനാല്‍ പുറമ്പോക്ക് ഭൂമിയില്‍ മാലിന്യ സംസ്‌കരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഇരിപ്പ് സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു പൊലീസ് സഹായത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നീക്കമുണ്ടായത്. ഇന്ന് രാവിലെ
‘എം.സി.എഫ് കെട്ടിടത്തിന് സ്ഥലം കണ്ടെത്താന്‍ കഴിയാത്ത പ്രസിഡന്റ് ഭരണപരാജയം മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു, പ്രസ്താവനകള്‍ വാസ്തവ വിരുദ്ധം’; അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ജനകീയ കര്‍മ്മസമിതി
അരിക്കുളം: എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നടത്തുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് ജനകീയ കര്‍മ സമിതി. കഴിഞ്ഞ നാല് വര്‍ഷമായി എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ പത്ത് സെന്റ് സ്ഥലം പഞ്ചായത്തിലൊരിടത്തും കണ്ടെത്താന്‍ കഴിയാത്ത അദ്ദേഹം തന്റെ ഭരണ പരാജയം മറച്ചുവെക്കുകയാണെന്ന് ആരോപിച്ച ജനകീയ കര്‍മ
ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭയം കുടുംബശ്രീ; ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് അരിക്കുളത്തെ എ.ഡി.എസ് ഗ്രാമോത്സവത്തിലെ ഘോഷയാത്ര
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എ.ഡി.എസ് ഗ്രാമോത്സവത്തിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.എം സുഗതന്‍ മാസ്റ്റര്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രജില എല്‍.വി, വാര്‍ഡ് മെമ്പര്‍ ഇന്ദിര.എ.എം, സി.ഡി.എസ് അംഗം സിനി, ബിന്ദു.എ.എം, കെ.എം ജാനു, രജിത.എ.എം എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ പങ്കെടുത്ത
ഉത്സവ ചടങ്ങുകള്‍ക്ക് പുറമേ ഗാനമേളയും; അരിക്കുളം ശ്രീ മന്നന്‍ കാവ് ശിവക്ഷേത്രം ശിവരാത്രി ഉത്സവത്തിനൊരുങ്ങി
അരിക്കുളം: ശിവരാത്രി ആഘോഷത്തിനും പ്രതിഷ്ഠാദിന മഹോത്സവത്തിനും ഒരുങ്ങി അരിക്കുളം ശ്രീ മന്നന്‍ കാവ് ശിവക്ഷേത്രം. ഫെബ്രുവരി 17 രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ആറ് മണിക്ക് ഗണപതി ഹോമം, 6.30ന് ഉഷ പൂജ, 11 മണിക്ക് ഉച്ചപൂജ, വൈകുന്നേരം ആറ് മണിക്ക് ദീപാരാധന, ഏഴ് മണിക്ക് ആധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും. ഫെബ്രുവരി 18ന്
പകല്‍പ്പന്തവുമായി ജനകീയ കര്‍മ്മ സമിതി; അരിക്കുളത്ത് മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമര പോരാട്ടത്തിലേക്ക് പ്രദേശവാസികള്‍
അരിക്കുളം: അരിക്കുളത്ത് കനാല്‍ പുറമ്പോക്ക് ഭൂമിയില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പകല്‍ പന്തം തെളിയിക്കല്‍ സമരം നടന്നു. കവിയും പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാഷകനുമായ വീരാന്‍കുട്ടി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം എം. ഗോപാലന്‍ നായര്‍ക്ക് പന്തം കൈമാറി ഉദ്ഘാടനം ചെയ്തു. കണ്ണിലും മനസ്സിലും ഇരുട്ടു കയറിയ അധികാരികളെ വെളിച്ചം കാണിക്കാനുള്ള
‘ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കല്‍ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം’; മുസ്ലിം യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍
അരിക്കുളം: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത്ലീഗ് അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ നിരന്തരം കൊലചെയ്യപ്പെടുകയും ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും അത് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ഗാന്ധി ഘാതകര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഗാന്ധിദര്‍ശനങ്ങള്‍ പോലും ഇല്ലാതാക്കാനാണ് ശ്രമമെന്നും
ഒരു ദിനം ആരോഗ്യ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാളെ ആരോഗ്യമേള
അരിക്കുളം: അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ജനറല്‍ മെഡിസിന്‍, നേത്രരോഗം, ത്വക്ക് രോഗം, ദന്താരോഗ്യം, ഹൃദയരോഗം എന്നിവയുടെ പരിശോധന നടക്കും. കൂടാതെ ആയുര്‍വേദം, ഹോമിയോ ക്യാമ്പുകള്‍, ജീവിതശൈലീ രോഗ നിര്‍ണ്ണയം, ഫിസിയോ തെറാപ്പി, പാലിയേറ്റീവ് സേവനങ്ങള്‍ തുടങ്ങിയും ലഭിക്കും. ക്യാമ്പിനോടനുബന്ധിച്ച് വിവിധ സ്റ്റാളുകള്‍ കലാപരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ജനുവരി
വൃക്ക മാറ്റിവയ്ക്കാന്‍ മുഹമ്മദിന് വേണം നമ്മുടെ സഹായം; അരിക്കുളത്തെ കുനിയില്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അരിക്കുളം സ്വദേശി കുനിയില്‍ മുഹമ്മദിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വരുന്ന ചികിത്സാ ചിലവ് കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വൃക്കമാറ്റിവയ്ക്കലിന് 30 ലക്ഷം രൂപയും തുടര്‍ന്നുള്ള ചികിത്സയ്ക്ക് 15 ലക്ഷം രൂപയും ചിലവ് വരും.