Tag: Arikkulam
”കേരളമുഖ്യമന്ത്രി ബി.ജെ.പി.യുടെ ദല്ലാള്‍”; അരിക്കുളത്തെ മഹിളാ സാഹസ് യാത്രയില്‍ ജെ.ബി.മേത്തര്‍ എം.പി
അരിക്കുളം: കേരള നിയമസഭയില്‍ ബി.ജെ.പി. എം.എല്‍.എമാരെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത ദല്ലാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പി.യുമായ ജെബി മെത്തര്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടു പോകുന്ന പോലെ മുഖ്യമന്ത്രിയുടെ മകളെ മാസപ്പടി കേസില്‍ നിന്നും രക്ഷപ്പെടുത്തി എടുക്കലുമാണ് ബി.ജെ.പി. സി.പി.എം ന് ചെയ്തു കൊടുക്കുന്ന പ്രത്യുപകാരമെന്നും ജെബി
ഗള്‍ഫ് സ്വപ്‌നംകണ്ട നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയയാള്‍; പാലക്കണ്ടി മമ്മി ഹാജിക്ക് അരിക്കുളത്തെ കോണ്‍ഗ്രസിന്റെ സ്‌നേഹാദരം
അരിക്കുളം: ഒരുകാലത്ത് ഗള്‍ഫ് സ്വപ്‌നം കണ്ടവര്‍ക്ക് വഴിവിളക്കായി കൂടെ നിന്ന പാലക്കണ്ടി മമ്മി ഹാജിക്ക് നാടിന്റെ ആദരം. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചാണ് മമ്മി ഹാജിക്ക് ആദരവൊരുക്കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസാണ് മമ്മി ഹാജിയെ നെഞ്ചോട് ചേര്‍ത്ത് ആദരിച്ചത്. സമൃദ്ധമായ ഒരു ഭാവി സ്വപ്‌നംകണ്ട് ഗള്‍ഫിലേക്ക് കുടിയേറിയ നൂറുകണക്കിന് ആളുകള്‍ക്ക്
മാനവ ഐക്യദാര്‍ഢ്യ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും; ഇഫ്താര്‍ മീറ്റുമായി അരിക്കുളത്തെ കോണ്‍ഗ്രസ്
അരിക്കുളം: കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം കമ്മറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇഫ്ത്താര്‍ മീറ്റ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ഗാനരചയിതാവും കവിയുമായ രമേശ കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. മാനവ ഐക്യദാര്‍ഢ്യ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
ലഹരിയ്‌ക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട്; അരിക്കുളത്തെ കലാജാഥയ്ക്ക് സമാപനം
അരിക്കുളം: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും അഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട് കലാജാഥ ഊരള്ളൂര്‍ ടൗണില്‍ സമാപിച്ചു. വര്‍ത്തമാന കാലത്ത് ജില്ലയില്‍ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്ത് നടത്തിയ ഈ ബോധവത്കരക്കണത്തെ ജില്ല പഞ്ചായത്ത് അഭിനന്ദിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പിലാക്കി വരുന്ന ആത്മ പദ്ധതിയെ ജില്ലാ പദ്ധതിയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍
”ജീവിതം മനോഹരമാണ്’ നാടകവും ബോധവത്കരണ പരിപാടികളും; അരിക്കുളം ഗ്രാമപഞ്ചായത്ത് ആത്മ 2025 ലഹരിവിരുദ്ധ ബോധവല്‍ക്കരണം കലാജാഥ പര്യടനം തുടങ്ങി
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ കലാജാഥ ആത്മ 2025 പഞ്ചായത്തിലെ 12 ഓളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും തലക്കടിച്ചു കൊലപ്പെടുത്തുന്ന ലഹരിയ്ക്ക്ടിമകളായ ചെറുപ്പക്കാര്‍ ഭീതിവിതക്കുകയാണ്. ഈ സാഹചര്യത്തില്‍ എക്‌സൈസിന്റയും പോലീസിന്റെയും നിയമപരമായ പോരാട്ടം കൊണ്ട് മാത്രം ലഹരി വിപത്തിനെ തളച്ചിടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ജന മനസ്സില്‍ ഇടം നേടുന്ന ബോധവല്‍ക്കരണ പരിപാടികളും അനിവാര്യമാണെന്ന
ആശാവര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തണം: ഐ.എന്‍.ടി.യു.സിയുടെ അരിക്കുളം പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണയില്‍ മൂനീര്‍ എരവത്ത്
അരിക്കുളം: ആശ വര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും സമ്പൂര്‍ണ്ണ പരാജയമായി പിണാറായി സര്‍ക്കാര്‍ കേരളത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആശാവര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി അരിക്കുളം പഞ്ചായത്ത്
അരിക്കുളത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
അരിക്കുളം: മാലിന്യം മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ക്ലിനിക്കുകള്‍, പലചരക്ക് കടകള്‍, സംരംഭ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍ഫോയിസ്‌മെന്റ് പരിശോധന ശക്തമാക്കി. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്ത സ്ഥാപനങ്ങള്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നായി 16500 രൂപ പിഴ ഈടാക്കി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എന്‍.എം.ബിനിത,
അന്താരാഷ്ട്ര വനിതാ ദിനാചരണവുമായി അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം.ബിനിത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പ്രകാശന്‍, എന്‍.വി.നജീഷ് കുമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഇ.കെ.വിജി, സി.രാധ എന്നിവര്‍ സംസാരിച്ചു. ചെയര്‍പേഴ്‌സണ്‍മാരായ കെ.എം.ജാനു, സി.എം.രാധാ, പി.പി.രമണി, സി.എം.ജിഷ
ഭക്തിയും ഭയവും നിറഞ്ഞ കണ്ണുകളോടെ ക്ഷേത്രനടയിലെത്തിയവര്‍; അപൂര്‍വ്വമായ അഴിമുറി തിറയാട്ടത്തിന്റെ നിര്‍വൃതിയില്‍ ഊരള്ളൂര്‍ എടവനക്കുളങ്ങര ക്ഷേത്രം
അരിക്കുളം: അഴിനോട്ടം തിറയും അഴിമുറി തിറയും അതിന്റെ പൂര്‍ണ രൂപത്തിലും ഭാവത്തിലും ഉള്‍ക്കൊണ്ടുകൊണ്ട് കെട്ടിയാടുന്ന കേരളത്തിലെ ക്ഷേത്രം, അത് അരിക്കുളം ഊരള്ളൂരിലെ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രമാണ്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ആയിരുന്നു ഇവിടുത്തെ ഈ വര്‍ഷത്തെ അഴിനോട്ടം തിറയും അഴിമുറി തിറയും. പറഞ്ഞുകേട്ടും കണ്ടറിഞ്ഞതുമായുള്ള അഴിനോട്ടം തിറയും അഴിമുറി തിറയും കാണാന്‍ നിരവധിയാളുകളാണ് ഊരള്ളൂരിലെ
അഴിമുറി തിറയ്ക്ക് ഒരുങ്ങി എടവനക്കുളങ്ങര പരദേവതാ ക്ഷേത്രം; മലബാറിലെ ചരിത്രപ്രസിദ്ധമായ അഴിമുറിത്തിറയെക്കുറിച്ച് കൂടുതലറിയാം
രഞ്ജിത്ത് ടി.പി അരിക്കുളം അരിക്കുളം ഊരള്ളൂരിലെ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രം ഉത്സവത്തിരക്കിലാണ്. ഈ ക്ഷേത്രം അറിയപ്പെടുന്നത് ഒരു പക്ഷേ പരദേവതാ പ്രതിഷ്ഠയുടെ പേരില്‍ മാത്രമല്ല, അതോടൊപ്പം കോട്ടക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അഴിമുറി തിറയുടെ പേരിലും കൂടിയാണ്. പ്രസിദ്ധമായ അഴിമുറി തിറയാട്ടം മറ്റന്നാൾ പുലർച്ചെയാണ്. നാളെ രാത്രി 10 മണിയോടെ അഴിനോട്ടം ചടങ്ങ് നടക്കും. പല ക്ഷേത്രങ്ങളിലും