Tag: Anakkulam

Total 12 Posts

നാളെ മുതല്‍ മുചുകുന്ന് ഭാഗത്തേക്ക് അല്പം വളഞ്ഞ് പോകേണ്ടിവരും: ആനക്കുളം റെയില്‍വേ ഗേറ്റ് രണ്ടുദിവസം അടച്ചിടും

കൊയിലാണ്ടി: ആനക്കുളം-മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് നാളെ മുതല്‍ അടച്ചിടും. രണ്ടുദിവസത്തേക്കാണ് ഗേറ്റ് അടച്ചിടുന്നത്. നാളെ രാവിലെ എട്ടുമണിക്ക് ഗേറ്റ് അടക്കും. സെപ്റ്റംബര്‍ 12ന് വൈകുന്നേരം ആറുമണിവരെ ഗേറ്റ് അടച്ചിടുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയാണ് ഗേറ്റ് അടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിടാന്‍ റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്. Summary: The Anakulam railway gate will be

പൊതുകളിസ്ഥലവും നീന്തല്‍ പരീശീലനവും ഉറപ്പാക്കണമെന്ന ആവശ്യവുമായി ബാലസംഘം ആനക്കുളം മേഖലാ സമ്മേളനം

കൊയിലാണ്ടി: കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തി പിടിച്ച് ബാലസംഘം ആനക്കുളം മേഖല സമ്മേളനം. കുട്ടികള്‍ക്ക് കളിക്കാനായി പൊതുകളി സ്ഥലവും നീന്തല്‍ പരിശീലനവും ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മരളൂരില്‍ നടന്ന സമ്മേളനം ജില്ലാ കമ്മറ്റിയംഗം ദില്‍ജിത്ത് ഉദ്ഘാടനം ചെയ്തു. 10 യൂണിറ്റുകളില്‍ തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. സെക്രട്ടറിയായി അനു നന്ദയെയും പ്രസിഡന്റായി നയനസുന്ദര്‍, ജോ : സെക്രട്ടറിയായി

”ഇത് ജനകീയ പോരാട്ടത്തിന്റെ വിജയം” ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി, ആനക്കുളം-മുചുകുന്ന് അടിപ്പാത തുറന്നു

കൊയിലാണ്ടി: ദേശീയപാത 66ന്റെ കൊയിലാണ്ടി ബൈപ്പാസ് കടന്നുപോകുന്ന ആനക്കുളം-മുചുകുന്ന് റോഡില്‍ അടിപ്പാത തുറന്നു. ആദ്യ അലൈന്‍മെന്റില്‍ ഇല്ലാതിരുന്ന അടിപ്പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള ജനകീയ ഇടപെടലിന്റെ ഫലമാണെന്നത് എടുത്തു പറയേണ്ടതാണ്. 2023 ഒക്ടോബര്‍ അവസാനമാണ് അടിപ്പാതയുടെ പ്രവൃത്തി തുടങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആറുമാസത്തോളം എടുത്താണ് പണി പൂര്‍ത്തിയാക്കിയത്. നെല്ല്യാടി റോഡിലേതില്‍ നിന്ന്

ആനക്കുളത്ത് വീട്ടിൽ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു

കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു. വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി

ആനക്കുളത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കുമേല്‍ നിയന്ത്രണം വിട്ട ബെന്‍സ് കാര്‍ ഇടിച്ചു; രണ്ട് ബൈക്കുകള്‍ തകര്‍ന്നു

കൊയിലാണ്ടി: ആനക്കുളത്ത് മേഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ നിയന്ത്രണം വിട്ട് അപകടം. കണ്ണൂര്‍ സ്വദേശി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലും ഈഗിള്‍ ടയര്‍ വര്‍ക്‌സിന് മുമ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകളിലും ഇടിക്കുകയായിരുന്നു. ബൈക്കുകള്‍ രണ്ടും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കൊന്നുമില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സമീപത്തെ കടയില്‍ ജോലി

സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തു; പുളിയഞ്ചേരി സ്വദേശിയുടെ തലയടിച്ച് പൊട്ടിച്ച് ഡ്രൈവര്‍, മറ്റൊരു യാത്രക്കാരനുനേരെയും ആക്രമണം, സംഭവം ആനക്കുളത്ത്

കൊയിലാണ്ടി: സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവര്‍ ആക്രമിച്ചതായി പരാതി. പുളിയഞ്ചേരി സ്വദേശി രാജന്‍, രവി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.  ആക്രമണത്തെ തുടർന്ന് തല പൊട്ടിയ  സ്വദേശി രാജന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരത്തോടെ കൊല്ലം ആനക്കുളത്തുവെച്ചായിരുന്നു സംഭവമെന്ന് രാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.  കണ്ണൂരില്‍

കാത്തിരിപ്പിന് വിരാമം, കട്ട പതിച്ച റോഡിലൂടെ ഇനി സുഖയാത്ര; അറ്റകുറ്റപ്പണികള്‍ക്കായി പത്ത് ദിവസത്തിലേറെ അടച്ചിട്ട ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറന്നു

കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും തുറന്നു. പത്ത് ദിവസം നീണ്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഗെയിറ്റ് തുറന്നത്. ഡിസംബര്‍ 15 നാണ് ആനക്കുളത്തുള്ള 205-ാം നമ്പര്‍ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. നിലവിലുണ്ടായിരുന്ന ടാറിങ് പൂര്‍ണ്ണമായി ഒഴിവാക്കി പകരം കട്ട പതിപ്പിക്കുന്ന പ്രവൃത്തി

പത്ത് ദിവസം കഴിഞ്ഞിട്ടും വഴിയടഞ്ഞ് മുചുകുന്നിലെ യാത്രക്കാർ; ആനക്കുളം റെയിൽവേ ഗെയിറ്റ് ഇനിയും തുറന്നില്ല, ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കൊയിലാണ്ടി: അറ്റകുറ്റപ്പണികൾക്കായി അടച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ആനക്കുളം റെയിൽവേ ഗെയിറ്റ് തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മുചുകുന്നിലെ ഗവ. കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ളവരും കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും വിദ്യാർത്ഥികളുമെല്ലാം വലിയ യാത്രാ ദുരിതമാണ് കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുന്നത്. ആനക്കുളം റെയിൽവേ ഗെയിറ്റ് അടച്ചതിനാൽ കൊല്ലം നെല്ല്യാടി റോഡ് വഴിയാണ് ദേശീയപാതയിൽ നിന്ന്

വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തില്‍; മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറക്കാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം

കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ ദുരിതത്തിലായി ജനങ്ങള്‍. തുടര്‍ച്ചയായി പത്ത് ദിവസത്തേക്ക് ഗെയിറ്റ് അടച്ചിടാന്‍ റെയില്‍വേ തീരുമാനിച്ചതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ദുരിതമനുഭവിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ആനക്കുളം റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ദിവസം അടച്ചിട്ടത്. എന്നാല്‍ പത്ത് ദിവസത്തെ അറ്റകുറ്റപ്പണികള്‍ കൂടെ

ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെളിച്ചമെത്തി; ആനക്കുളത്ത് പിക്കപ്പ് വാന്‍ പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളത്ത് കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരാണ് തകരാറുകള്‍ പരിഹരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. വടകര