Tag: Amal Satheesh
പ്രിയപ്പെട്ടവരുടെ അരികിലേക്ക് ഒരുവട്ടം കൂടി, യാത്രാമൊഴിയേകാൻ നാടും; അന്തരിച്ച നന്തി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ദുബായ്: ദുബായിലെ റാഷിദിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നന്തി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സോണാപൂർ ഹെൽത്ത് സെൻ്ററിൽ നിന്നും ആംബുലൻസിൽ എയർപോർട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. മൂന്നര മാസം മുൻപ് ദുബായിൽ നിന്നുമാണ് അമലിനെ കാണാതായത്. തുടർന്ന്
നന്തി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്ചമുമ്പ് റാഷിദിയയിലെ ആളൊഴിഞ്ഞ വീട്ടില്‍; ദ്രുതഗതിയില്‍ നാട്ടിലെത്തിക്കാന്‍ നീക്കം
കൊയിലാണ്ടി: കാണാതായ നന്തി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്ച മുമ്പ് റാഷിദിയയിലെ ആളൊഴിഞ്ഞ വീട്ടില്‍. ഇവിടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ചാണ് മൃതദേഹം അമല്‍ സതീഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. അമലിനെ തിരഞ്ഞ് അച്ഛന് സതീഷും അടുത്ത ബന്ധുക്കളും രണ്ടുമാസത്തിലേറെയായി ദുബൈയിലുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് ഇവര്‍ നാട്ടിലേക്ക്
”നാട്ടിലിരുന്നാല്‍ മനസമാധാനത്തോടെ എങ്ങനെ ഇരിപ്പുറയ്ക്കും” നന്തി സ്വദേശി അമല്‍ സതീഷിനെ കാണാതായിട്ട് മൂന്നുമാസം, അന്വേഷിച്ച് ദുബൈയിലെത്തി അച്ഛന്
കൊയിലാണ്ടി: ദുബൈയില്‍ കാണാതായ നന്തി സ്വദേശി അമല്‍ സതീഷിനെ തേടി അച്ഛന് ദുബൈയില്‍. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കാണാതായ അമലിനെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അച്ഛന് തന്നെ ദുബൈയില്‍ നേരിട്ടെത്തി അന്വേഷിക്കുന്നത്. നാട്ടിലിരുന്നാല്‍ എങ്ങനെ ഇരിപ്പുറക്കുമെന്നാണ് അമലിന്റെ അച്ഛന് സതീഷന് ചോദിക്കുന്നത്. ദുബൈയില്‍ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണം നല്ല രീതിയില്‍ പോകുന്നുണ്ട്, കാത്തിരിക്കൂവെന്നാണ് പൊലീസ്
‘തിരിച്ച് കമ്പനിയിലേക്ക് അയക്കുമെങ്കില്‍ മാത്രം ലീവ്, പാസ്പോര്‍ട്ട് പിടിച്ചുവച്ചു, മാനസിക പീഡനം’; ജീപാസ് കമ്പനിക്കെതിരെ ഒരുമാസം മുമ്പ് ദുബായില്‍ കാണാതായ അമലിന്റെ ബന്ധുക്കള്‍
കൊയിലാണ്ടി: ദുബൈയില്‍ ജോലിക്കായി ജീപപാസ് കമ്പനി കൊണ്ടുപോയ നന്തി സ്വദേശി അമല്‍ സതീഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കമ്പനി അധികൃതര്‍ അമലിനെ മാനസികമായി പീഡിപ്പിക്കുകയും ശരിയായി ഉറങ്ങാന്‍പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചിരുന്നെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഒക്ടോബര്‍ 20നാണ് നന്തി സ്വദേശി അമല്‍ സതീഷിനെ ദുബായില്‍ വച്ച് കാണാതാവുന്നത്. ദുബായ് സിറ്റിയിലെ ജീപാസ്