Tag: accident

Total 575 Posts

വയനാട്ടില്‍ ഇന്നോവ കാര്‍ ടിപ്പറിലിടിച്ച് അപകടം; കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നോവ കാര്‍ ടിപ്പറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവര്‍ എന്നിവരാണ് മരിച്ചത്. മൂന്ന് യുവാക്കളാണ് ഇന്നോവ കാറിലുണ്ടായിരുന്നത്. മൂന്നാമന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരത്തിന് സമീപം പച്ചിലക്കാടാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണലുമായെത്തിയ ലോറിയില്‍ ഇന്നോവ കാര്‍

ബൈക്കില്‍ റോഡിന്റെ മറുവശത്തേക്ക് പോകവേ സൈഡില്‍ നിന്ന് വന്ന ബസിടിച്ചു; പൂനൂരില്‍ യുവാവിന്റെ മരണത്തിന് കാരണമായ അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം

പൂനൂര്‍: പുനൂരില്‍ ബൈക്കില്‍ മിനി ബസിടിച്ച് യുവാവ് മരണപ്പെട്ടത് റോഡിന്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ. പൂനൂര്‍ സ്വദേശിയായ കക്കാട്ടുമ്മല്‍ മുഹമ്മദലിയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ പരിക്കേറ്റ് ചികിത്സയിലാണ്. പെരിങ്ങളം വയല്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടേമുക്കാലിനായിരുന്നു സംഭവം. ബൈക്കില്‍ റോഡ് മുറിച്ച് മറിവശത്തേക്ക് പോകവെ ടൂറിസ്റ്റ് മിനി ബസ്

ബൈക്കില്‍ ബസിടിച്ച് അപകടം; പൂനൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന മകന് പരിക്ക്

പൂനൂര്‍: പുനൂരില്‍ ബൈക്കില്‍ മിനി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂനൂര്‍ സ്വദേശിയായ കക്കാട്ടുമ്മല്‍ മുഹമ്മദലിയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ പരിക്കേറ്റ് ചികിത്സയിലാണ്. പെരിങ്ങളം വയല്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടേമുക്കാലിനായിരുന്നു സംഭവം. ബൈക്കില്‍ റോഡ് മുറിച്ച് മറിവശത്തേക്ക് പോകവെ ടൂറിസ്റ്റ് മിനി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ കലുങ്കിലിടിച്ച് അപകടം; എട്ട് വയസുകാരനടക്കം രണ്ട് പേര്‍ മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരവിന്ദാക്ഷന്‍ (65), ഷാരോണ്‍ (8) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ടവേര കാര്‍ കലുങ്കില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉരുവച്ചാല്‍ കയനിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച

കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.

മണമലില്‍ വച്ച് ലോറി ഇടിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. മുഖാമിക്കണ്ടി അബു (ലംഹ) ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. മെയ് മൂന്നാം തിയ്യതിയാണ് അബു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. മണമലില്‍ വച്ച് അബു സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഇമ്പിച്ചിയായിഷ. മക്കള്‍: നൗഷീര്‍, നജില, നവാഫ്. മരുമക്കള്‍: മൗഫല്‍ (ഓമശ്ശേരി), ഷബ്‌ന,

മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ; അപകടത്തില്‍പ്പെട്ട കാര്‍ യാത്രികരായ വടകര സ്വദേശികള്‍ക്കും പരിക്ക്

എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപം കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ അതുലും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ. അര്‍ധരാത്രി കഴിഞ്ഞ് 12.30നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. വെസ്റ്റിഹില്‍ ചുങ്കം പണിക്കര്‍ തൊടി എസ്.പി.അതുല്‍, മകന്‍ അന്‍വിക്, അതുലിന്റെ ഭാര്യ മായ (21), മാതാവ് കൃഷ്ണവേണി (52) എന്നിവരാണ്

കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടം: കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും ഒരുവയസുള്ള കുഞ്ഞും മരിച്ചു

എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (1) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മൂന്നുപേരും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. Also Read: മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന

കൊല്ലം ചിറക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ഗുഡ്‌സ് ലോറിയിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ഗുഡ്‌സ് ലോറിയിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ എതിരെ വന്ന പിക്കപ്പ് ഗുഡ്‌സ് ഡിവൈഡറും കടന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. മുരളി, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശൂര്‍

ചെങ്ങോട്ടുകാവില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ നടുവത്തൂര്‍ സ്വദേശി മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു. നടുവത്തൂര്‍ പാലാത്തന്‍കണ്ടി സുരേന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ഉച്ചയോടെ ചെങ്ങോട്ടുകാവില്‍വെച്ച് സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അമ്മ: നാണിയമ്മ. അച്ഛന്‍: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. ഭാര്യ: