Tag: accident
താമരശ്ശേരി തച്ചംപൊയിലില്‍ നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച് അപകടം
താമരശ്ശേരി: തച്ചംപൊയില്‍ അങ്ങാടിക്കു സമീപം കാര്‍ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എതിര്‍ദിശയില്‍ നിന്നും കാറിനുനേരെ മറ്റൊരു വാഹനം വരുന്നത് കണ്ട് പെട്ടെന്ന് വെട്ടിച്ച നിയന്ത്രണം വിടുകയായിരുന്നെന്നാണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. റോഡില്‍ നിന്നും കട വരാന്തയിലേക്ക് കയറിയ കാര്‍ ഓവുചാലില്‍ ചാടി ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.
കൊയിലാണ്ടിയില്‍ വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കൊയിലാണ്ടി: വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മേലൂര്‍ ശിവ ക്ഷേത്രത്തിന് സമീപം കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നിടത്താണ് ലോറി മറിഞ്ഞത്. മണ്ണ് കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. തിരുവോണ ദിവസമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സര്‍വ്വീസ് റോഡില്‍ നിന്ന് ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഭാഗത്തേക്ക് ഇറക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു.
വീട്ടിൽ നിന്നിറങ്ങിയത് പൂ വാങ്ങാനായി, തിരികെ വരുമ്പോൾ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നു; കൊഴുക്കല്ലൂരിലെ അനയിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നാട്
മേപ്പയ്യൂർ: ഉത്രാടം നാളിൽ പൂക്കളമൊരുക്കി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊഴുക്കല്ലൂരിലെ മാമ്പൊയിൽ കുനിയിൽ അനയ്. പൂക്കളത്തിനായുള്ള പൂവും വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അവനെ കവർന്നെടുത്തത്. ഇന്ന് രാവിലെ 9.30 ഓടെ നരക്കോടുവെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. ഓണത്തോടനുബന്ധിച്ച് അനയുടെ വീടിന് സമീപത്തെ സമീക്ഷ കലാവേദി ഗൃഹാങ്കണ പൂക്കള
ക്രൂയിസർ എതിരെ വന്ന കെ.എസ്.ആർ.ടി ബസ്സിൽ ഇടിച്ചു, പിന്നാലെ മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചു; മൂടാടിയിലെ വാഹനാപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്
മൂടാടി: മൂടാടിയിലെ വാഹനപാകടം ക്രൂയിസർ കെ.എസ്.ആർ ടി. ബസ്സിൽ ഇടിച്ചതിനെ തുടർന്ന്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് നാലേമുക്കാലോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. തിക്കോടി കോടിക്കലിൽ നിന്നും ദേശീയപാതയിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ക്രൂയിസർ
പെരുവണ്ണാമൂഴിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചക്കിട്ടപ്പാറ സ്വദേശിയായ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ് ആണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സായിരുന്നു. കയറ്റമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞായിരുന്നു അപകടം. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.
ഡ്രെെവറെ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്; വടകര കുഞ്ഞിപ്പള്ളിയിലെ വാഹനാപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗത
വടകര: കുഞ്ഞിപ്പള്ളിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റ അപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗമെന്ന് ആരോപണം. അമിത വേഗതത്തില്‍ തെറ്റായ ദിശയിലൂടെ കയറി വന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുടുങ്ങിയ ഡ്രെെവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഴിയൂര്‍ ദേശീയ പാതയില്‍ ഇന്ന്
വടകര കുഞ്ഞിപ്പള്ളിയില്‍ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
വടകര: കുഞ്ഞിപ്പള്ളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്കറ്റു. രാവിലെ 8.30 ഓടെ അഴിയൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെയും മാഹിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ
വടകര ഓര്‍ക്കാട്ടേരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ആറ് പേര്‍ ചികിത്സയില്‍
വടകര: ഓർക്കാട്ടേരിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയില്‍ ജിയാദ് (29) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറ് പേർ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളിയാം വെള്ളി പാലത്തിന് സമീപം റോയല്‍ കാര്‍ വാഷിന് മുന്നില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഓര്‍ക്കാട്ടേരിയില്‍നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന
അപകടം സംഭവിച്ചത് ക്ഷേത്രത്തില്‍ ജോലിയ്ക്കായി പോകവെ; വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മരുതൂര്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിച്ചു
കൊയിലാണ്ടി: നടേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തുവെച്ച ഓടിക്കൊണ്ടിരിക്കുന്ന വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മരുതൂര്‍ തെക്കെ മഠത്തില്‍ കല്ല്യാണിയുടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു. വാഗാഡ് ലോറി കടന്നുപോകവെ വാഹനത്തിന്റെ ഇടതുഭാഗത്തെ ടയര്‍ ഊരിത്തെറിക്കുകയും നൂറുമീറ്ററോളം അപ്പുറത്തുള്ള കല്ല്യാണിയ്ക്കുമേല്‍ ഇടിക്കുകയുമായിരുന്നു. കഴകക്കാര്‍ എന്നറിയപ്പെടുന്ന ക്ഷേത്രത്തില്‍
കക്കോടിക്കടുത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്വകാര്യ ബസില്‍ ഇടിച്ചു, ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
കക്കോടി: കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടിക്കടുത്ത് ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ബസ്സില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവര്‍മാരുടെയും ഒരു സ്ത്രീയുടെയും പരിക്ക് ഗുരുതരമാണ്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി