Tag: accident
അത്തോളിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്
അത്തോളി: അത്തോളി കോളിയോട്ട് താഴ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പന്തീരാങ്കാവ് എളാളത്തുമീത്തല്‍ പുഷ്പാകരന്റെ ഭാര്യ അജിതയാണ് (56) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അത്തോളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെങ്ങോട്ടുകാവില്‍ ഇന്നോവ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവില്‍ ഇന്നോവ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരമാണ് സംഭവം. കെ.എല്‍. 48 ജെ5499 എന്ന നമ്പറിലുള്ള ഇന്നോവകാാറും കെ.എല്‍ 11 എ.പി 4628 നമ്പറിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെയും ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.
മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്: മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ടിപ്പര്‍ ലോറി ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ രണ്ട് ടിപ്പര്‍ അപടങ്ങളില്‍ മൂന്നു ബൈക്ക് യാത്രക്കാര്‍
താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം: അത്തോളി നരിക്കുനി സ്വദേശികള്‍ക്ക് പരിക്ക്
താമരശ്ശേരി: മുക്കം സ്ഥാന പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അത്തോളി, നരിക്കുനി സ്വദേശികള്‍ സഞ്ചരിച്ച കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ അത്തോളി കൂട്ടില്‍ ഷമീം (41), ജസീറ (35), ആയിഷ (75), സിയാന്‍ (13), ഷിഫ്ര (11മാസം), ഷിബ (7) സലാഹുദ്ദീന്‍ നരിക്കുനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ മുക്കം സംസ്ഥാനപാതയില്‍ ഉമ്മരത്താണ് അപകടം
പയ്യോളി ഇരിങ്ങലില്‍ ലോറിയ്ക്ക് പിന്നില്‍ കാര്‍ ഇടിച്ചുള്ള അപകടം; യുവതിയ്ക്ക് പിന്നാലെ മകനും മരിച്ചു
പയ്യോളി: പയ്യോളി-വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇന്നലെ മരണപ്പെട്ട യുവതിയുടെ മകനായ ബിശുറുല്‍ ഹാഫി (7) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ബിശുറുല്‍ ഹാഫി. മയ്യത്ത് നിസ്‌കാരം ഇന്ന് തനിയാടന്‍ ജുമാ മസ്ജിദില്‍ നടക്കും. ഇന്നലെ ഉച്ചയോടെ ദേശീയപാതയില്‍ ഇരിങ്ങള്‍ മാങ്ങൂല്‍പ്പാറക്ക് സമീപം
റോഡരികിലൂടെ നടന്ന യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍; പേരാമ്പ്ര മുളിയങ്ങലില്‍ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം
പേരാമ്പ്ര: പേരാമ്പ്ര മുളിയങ്ങലില്‍ നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ന് രാവിലെ ഏഴരയോടെ മേലേ മുളിയങ്ങലിലാണ് അപകടം നടന്നത്. മുളിയങ്ങല്‍ സ്വദേശിയായ കാല്‍നടയാത്രക്കാരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ യാത്രിക്കര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട കാര്‍ അമിതവേഗതയില്‍ വരികയും റോഡരികിലൂടെ നടന്നുപോയയാളെ ഇടിക്കുകയുമായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
പയ്യോളി അങ്ങാടിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ സ്വദേശിയായ വ്യാപാരി മരിച്ചു
പയ്യോളി: പയ്യോളി അങ്ങാടിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വ്യാപാരി മരിച്ചു. തുറയൂര്‍ തച്ചറോത്ത് ഹാരിസ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. പയ്യോളി അങ്ങാടിക്ക് കിഴക്ക് ഭാഗത്തായി പേരാമ്പ്രയില്‍ നിന്നും പയ്യോളിയിലേക്ക് എത്തുകയായിരുന്ന ബസ് സ്‌കൂട്ടറിനെ പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘോതത്തില്‍ ഹാരിസ് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക്
അരങ്ങാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: അരങ്ങാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ലീക്കായ നിലയിലായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി
വയനാട്ടില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബത്തേരി സ്വദേശികകളായ വിഷ്ണു സജി (24), അമല്‍ (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ തിരുനെല്ലിയിലാണ് അപകടം നടന്നത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വരികയായിരുന്നു ഇവര്‍. സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ബത്തേരി
ബൈക്ക് അപകടപ്പെട്ട് റോഡില്‍ തെറിച്ചുവീണയാളുടെ ദേഹത്തുകൂടെ ലോറി കയറി; കോഴിക്കോട് നടന്ന അപകടത്തില്‍ ഒരു മരണം, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: മലാപ്പറമ്പ് ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുമരണം. തമിഴ്‌നാട് സ്വദേശിയാണ് മരണപ്പെട്ടത്. പ്രോവിഡന്‍സ് കോളജ് റോഡ് ജംക്ഷനു സമീപത്ത് അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റു. ഇയാള്‍