താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം: അത്തോളി നരിക്കുനി സ്വദേശികള്‍ക്ക് പരിക്ക്
താമരശ്ശേരി: മുക്കം സ്ഥാന പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അത്തോളി, നരിക്കുനി സ്വദേശികള്‍ സഞ്ചരിച്ച കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ അത്തോളി കൂട്ടില്‍ ഷമീം (41), ജസീറ (35), ആയിഷ (75), സിയാന്‍ (13), ഷിഫ്ര (11മാസം), ഷിബ (7) സലാഹുദ്ദീന്‍ നരിക്കുനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പത്തരയോടെ മുക്കം സംസ്ഥാനപാതയില്‍ ഉമ്മരത്താണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ ഷിബയെ മെഡിക്കല്‍ കോളേജിലും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മറ്റുള്ളവര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
താമരശ്ശേരി ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ അമിത വേഗതയില്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
താമരശ്ശേരി ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ അമിത വേഗതയില്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.