അരങ്ങാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: അരങ്ങാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ലീക്കായ നിലയിലായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി കാര്‍ സൈഡിലേക്ക് മാറ്റുകയും ഓയില്‍ നീക്കം ചെയ്യുകയും ചെയ്തു.

ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു.ടി.പി, നിധി പ്രസാദ്.ഇ.എം, സനല്‍രാജ്, റിനീഷ്.പി.കെ, ഹോം ഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.