Tag: accident deat
ഉള്ളിയേരി സംസ്ഥാന പാതയിലെ കോരങ്ങാട്ട് വൈദ്യുതി തൂണിലിടിച്ച് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി അന്തരിച്ചു
ഉള്ളിയേരി: ഉള്ളിയേരി സംസ്ഥാന പാതയിലെ കോരങ്ങാട്ട് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി അന്തരിച്ചു. എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസിൻ ആണ് മരിച്ചത്. കോരങ്ങാട്ട് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. മൈസൂർ യാത്ര കഴിഞ്ഞ് വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ വൈദ്യുതി തൂണിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഫാത്തിമയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെ ഇടിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു; കായണ്ണ സ്വദേശി അറസ്റ്റില്‍
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21)ന്റെ മരണത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞു. കായണ്ണബസാര്‍ സ്വദേശി കുറുപ്പന്‍വീട്ടില്‍ പ്രബീഷ് (42) ഓടിച്ച വെള്ള നിറത്തിലുള്ള കാറാണ് നിവേദിനെ ഇടിച്ചതെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു. പ്രബീഷിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രബീഷിന്റെ കെ.എല്‍ 01AE284 മാരുതി കാറാണ് നിവേദിനെ ഇടിച്ചത്. ഇടിച്ച സമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.
മൂടാടി വെള്ളറക്കാട് ട്രെയിന്‍ തട്ടി മരിച്ചത് കുന്നുമ്മല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി; അപകടം രാവിലെ കോളേജിലേക്ക് പോകുമ്പോള്‍
മൂടാടി: മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കോളേജ് വിദ്യാര്‍ത്ഥിനി. മൂടാടി കുന്നുമ്മല്‍ അമിത രാജ് ആണ് അപകടത്തില്‍ പെട്ട് മരിച്ചത്. പത്തൊന്‍പത് വയസ്സായിരുന്നു. പ്രേമരാജിന്റെ മകളാണ്. താമരശ്ശേരി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് അമിത. നഴ്സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്ന് രാവിലെ കോളേജില്‍ പോകാനായി ഇറങ്ങിയപ്പോഴാണ് അപകടം. ബസ് വരുന്നത്
സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്. പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമില്‍
”ഇടിച്ച കാറോ ആ കെ.എസ്.ആര്.ടി.സി ബസ് ജീവനക്കാരനോ കരുണ കാണിച്ചിരുന്നെങ്കില്‍ ആ ജീവന് ബാക്കിയുണ്ടാകുമായിരുന്നു” മുക്കത്തെ വാഹനാപകടത്തില്‍ ഒരുജീവന് നഷ്ടമാകാനിടയാക്കിയത് ചിലരുടെ മനുഷ്യത്വമില്ലായ്മ
മുക്കം: ഇടിച്ച കാറോ ബസ് ജീവനക്കാരോ ആരെങ്കിലും അല്പം മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ മുക്കത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ ബേബിയ്ക്ക് ജീവന് നഷ്ടപ്പെടില്ലായിരുന്നെന്ന് പറയുകയാണ് ബേബിയെ ആശുപത്രിയിലെത്തിച്ചവര്‍. സിവില്‍ ഡിഫന്‍സ് അംഗമായ ഓമശ്ശേരി പൂതാടത്തുംകണ്ടി പ്രജീഷും സുഹൃത്തുക്കളായ അഖില്‍ ചന്ദ്രനും ജംഷീര്‍ മേലേമ്പ്രയും കയിച്ചുകൊട്ടിച്ചാലില്‍ ശിവനുമാണ് റോഡില്‍ രക്തംവാര്‍ന്നുനിലയില്‍ കണ്ട ബേബിയെ ആശുപത്രിയിലെത്തിച്ചത്. മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി