Tag: Aadhar

Total 5 Posts

ആധാര്‍ ഇതുവരെ അപ്ഡേറ്റ് ചെയ്തില്ലേ? എങ്കില്‍ വൈകേണ്ട, സമയപരിധി ഉടന്‍ അവസാനിക്കും

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന സമയ പരിധി ഉടന്‍ അവസാനിക്കും. സെപ്തംബര്‍ 14വരെയാണ് ആധാര്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. നേരത്തെ ജൂണ്‍ 14വരെയായിരുന്നു ആധാര്‍ വിവരങ്ങള്‍ തിരുത്താന്‍ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീര്‍ഘിപ്പിക്കുയായിരുന്നു. myaadhaar.uidai.gov.in വെബ് സൈറ്റ് വഴി ആധാര്‍

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലേ? എങ്കില്‍ ഇനി റേഷന്‍ കിട്ടില്ലെന്ന് പൊതുവിതരണ വകുപ്പ്

കോഴിക്കോട്: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ഈമാസം 20നകം പ്രക്രിയ പൂര്‍ത്തിയാക്കുവാനാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ ആധാറില്ലാത്ത അംഗങ്ങളുടെ പേരുകള്‍ കാര്‍ഡില്‍നിന്ന് ഒഴിവാക്കുകയാണ്. റേഷന്‍ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളിലും സംസ്ഥാന സബ്‌സിഡി (നീല), പൊതു (വെള്ള) കാര്‍ഡുകളിലും ഇനിയും അംഗങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അതേസമയം, കാര്‍ഡിന്

ഇനി ആധാറും വോട്ടർ പട്ടികയും ഓൺലൈനായി ബന്ധിപ്പിക്കാം; എങ്ങനെയെന്ന് അറിയാം

കൊയിലാണ്ടി: എന്തിനും ഏതിനും ആധാർ തന്നെ. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായാകന് ഇനി ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ചീഫ് ഇലക്ഷൻ ഓഫീസറാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.വോട്ടർ പട്ടിക തയ്യാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിലവിൽ എല്ലാവർഷവും ജനുവരി 1ന് യോഗ്യത

ആധാര്‍ വിവരങ്ങൾ ആരുമായി പങ്കുവയ്ക്കെരുതെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂ ഡൽഹി: ആധാര്‍ കാര്‍ഡ് പകര്‍പ്പ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാർ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ മുന്നറിയിപ്പാണ് പിൻവലിച്ചത്. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു പുതിയ നിർദ്ദേശം നൽകിയത്. എന്നാൽ അത് തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയായിരുന്നുവെന്നും, അതിനാൽ നിർദ്ദേശം പിൻവലിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രമാണ്

ആധാറിന്റെ പകർപ്പ് ആര്‍ക്കും നല്‍കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കണമെന്നും നിർദ്ദേശം; മാസ്ക്ഡ് ആധാറിനെ കുറിച്ച് അറിയാം (വീഡിയോ കാണാം)

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും നല്‍കാന്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. ദുരുപയോഗം തടയാനായി ആധാറിന്റെ മാസ്‌ക് ചെയ്ത കോപ്പി ഉപയോഗിക്കാം. 12 അക്കമുള്ള ആധാറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം കാണുന്ന വിധത്തിലുള്ള ആധാര്‍