Tag: Shahanas Thikkodi
നജീബുമാരുടെ ജീവിതം സ്വയം തിരഞ്ഞെടുക്കുന്ന പ്രവാസികളെക്കുറിച്ച് അറിയാമോ; മരുഭൂമിയില്‍ ഏകാന്തമായി ജീവിച്ച് മരിച്ചുപോവുന്ന മലയാളികളെക്കുറിച്ച് ഷഹനാസ് തിക്കോടി എഴുതുന്നു
ഷഹനാസ് തിക്കോടി ചില സങ്കീർണ സാഹചര്യങ്ങളിൽപ്പെട്ട് ഏകാന്തജീവിതം തിരഞ്ഞെടുക്കുകയും അവിടെത്തന്നെ എരിഞ്ഞടങ്ങുകയും ചെയ്യുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട് പ്രവാസമണ്ണിൽ. ഒൻപത് വർഷമായി നാടുംവീടുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച ഒരു മനുഷ്യൻ കഴിഞ്ഞദിവസം അന്തരിച്ചു. തൊഴിലിടത്തിലെ രണ്ടു ദിവസത്തെ അസാന്നിധ്യം അറിഞ്ഞ് സഹജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുറിയിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അന്തിയുറങ്ങുന്ന
‘തിക്കോടിയുടെ സായംസന്ധ്യകൾ അർത്ഥപൂർണമായി കടന്നുപോയ സുവർണകാലം’
സോമന് കടലൂര്‍ അതീവ ഹൃദ്യമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു ഓർമ്മപ്പുസ്തകം വായിച്ചതിന്റെ ആഹ്ളാദത്തിലാണ് ഞാൻ. പുസ്തകത്തിന്റെ പേര്: ഓർമ്മകൾ പൂക്കുന്ന രാത്രി. എഴുത്തുകാരൻ: ഷഹനാസ് തിക്കോടി. ഒരേ ദേശക്കാരാണ് ഞങ്ങളെങ്കിലും മൂന്നോ നാലോ വർഷം മുമ്പാണ് ഈ യുവാവിനെ ഞാൻ പരിചയപ്പെടുന്നത്. യഥാർത്ഥ പ്രവാസിയായി ഷഹനാസും നാട്ടുപ്രവാസിയായി ഞാനും ഒരൊളിച്ചുകളി നടത്തുകയായിരുന്നോ എന്ന തോന്നൽ ഉണ്ട്.
തിരികെ ഗള്‍ഫിലേക്ക് തിരിക്കാനിരിക്കെ എന്റെ മുന്നില്‍ ആ അപകടം; തിക്കോടിയില്‍ നടന്ന ഒരു അപകടത്തിന്റെ ഓര്‍മ്മ പ്രവാസിയായ ഷഹനാദ് പങ്കുവെക്കുന്നു
ഷഹനാസ് തിക്കോടി തിരികെ പ്രവാസത്തിലേക് വരുന്നതിന്റെ തലേ നാൾ എന്റെ തറവാട് വീടിന്റെ മുൻപിൽ വെച്ച് ഒരു റോഡപകടം നടന്നു. നാഷണൽ ഹൈവേയുടെ ഒരത്താണ് വീടെന്നതും ബാപ്പയുടെ വേർപാടിന് ഒരു അപകടം നിമിത്തമായതും കാരണം എവിടെ അപകടം കണ്ടാലും മനസിൽ ഉണ്ടാവുന്ന, വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഒരു അവസ്ഥ എന്നത്തേതും പോലെ അന്നും എന്നിൽ
മണ്ണിരകളെ കാലമെടുത്ത് പോയെങ്കിലും ചൂണ്ടയിടുന്നവര്‍ ഇപ്പോഴുമുണ്ട്; പ്ലാവില കുമ്പിളിലെ കഞ്ഞികുടിക്കും നേരങ്ങൾ..ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ നൊസ്റ്റാള്‍ജിയ പങ്കുവെക്കുന്നു ഷഹനാസ് തിക്കോടി
ഷഹനാസ് തിക്കോടി തിക്കോടിയിലെ വീട്ടില്‍ നിന്നും അല്‍പ്പം കിഴക്കോട്ടു പോയാല്‍ എത്തുന്ന പ്രകൃതിരമണീയമായ ഒരിടമുണ്ട്. ‘ചാക്കര’ എന്ന് പറയും. പച്ചപ്പും പാടവും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്നിടം. പ്രവാസത്തിന്റെ ഇടവേളയില്‍ ഒരു ദിനം അവിടെയെത്തി എടുത്ത ചിത്രമാണിത്. മീന്പിടുത്തതില് വൈദഗ്ധ്യം നേടിയ ഒരാളെ അവിടെ കണ്ടു. ചൂണ്ടയെറിഞ്ഞ് മീന്‍പിടിക്കുക എന്നത് ഒരു അദ്ഭുതവിദ്യയായി കരുതുന്ന ഒരാളാണ്
ഖത്തറിലെ ലോകകപ്പ് ഉത്സവത്തില്‍ നിന്ന് തിക്കോടിയിലെ നാടന്‍ ഉത്സവത്തിലേക്ക്; സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു
ഷഹനാസ് തിക്കോടി ഖത്തര്‍ ഉത്സവ ലഹരിയിലാണ്, ഖത്തറില്‍ ആഘോഷരാവ്, ഫുട്ബോള്‍ ഉത്സവം എന്നിങ്ങനെ തലക്കെട്ടുകള്‍ ഈ ദിവസങ്ങളില്‍ നിരവധി കണ്ടിട്ടുണ്ട്. നാട്ടിലിരുന്ന് ഖത്തറിലെ ഉത്സവത്തെക്കുറിച്ചും ഖത്തറിലിരുന്ന് തന്നെ കളി ആഘോഷത്തെക്കുറിച്ചും എഴുത്തുകളുടെ ബഹളമാണ്. എന്നാപ്പിന്നെ ഇതൊക്കെ വിട്ട് നാട്ടിലെ ഉത്സവത്തെക്കുറിച്ച് തന്നെ അങ്ങ് എഴുതാമെന്ന് കരുതി, നമ്മുടെ ഉത്സവങ്ങളിലേക്കും അത്രതന്നെ ദിവസങ്ങളല്ലേ ബാക്കിയുള്ളൂ… ഒരു ചെറിയ
സന്ദര്‍ശകരില്ലാത്ത മരണവീടുകള്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ? അത്തരം എത്രയോ മരണനേരങ്ങള്‍ ഈ മരുഭൂമിയില്‍ കഴിഞ്ഞിരിക്കുന്നു | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു
ഷഹനാസ് തിക്കോടി നാട്ടിലെ പ്രിയപ്പെട്ടവരുടെ വിയോഗവാർത്ത പ്രവാസമണ്ണിൽ നിന്നും അറിയേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖാർദ്ര നിമിഷങ്ങൾ വിവരണാതീതമാണ് . ഏതൊരു പ്രവാസിക്കും ഇത്തരം ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരാറുണ്ട്. തൊഴിലിടങ്ങളിലെ സങ്കീർണ്ണതകൾക്കിടയിൽ പൊടുന്നനെ എത്തുന്ന ദുഃഖ വാർത്തകളും പേറി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവരും ഇക്കൂട്ടത്തിൽ ഏറെയുണ്ട്. ഇവിടങ്ങളിൽ താങ്ങും തണലുമായി ഒരു പക്ഷെ സഹമുറിയന്മാർ (ഒപ്പം