വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയടക്കം ചിഹ്നങ്ങള്‍ അറിയാം


വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്. ചിഹ്നങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായതോടെ ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കും. മൂന്നുമുന്നണികളും രണ്ടും മൂന്നും റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പെരുന്നാള്‍, വിഷു ആശംസ നേര്‍ന്നുകൊണ്ടുള്ള സ്‌ക്വാഡുകള്‍ അടുത്ത ദിവസം മുതല്‍ രംഗത്തിറങ്ങും.

കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
അറമുഖന്‍ – ബിഎസ്പി – ആന
എളമരം കരീം – സിപിഐ(എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
എം ടി രമേശ് – ബിജെപി – താമര
എം കെ രാഘവന്‍ – കോണ്‍ഗ്രസ് – കൈ
അരവിന്ദാക്ഷന്‍ നായര്‍ – ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി – ഡയമണ്ട്
ഡോ. എം ജ്യോതിരാജ് – എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്

സ്വതന്ത്രര്‍
അബ്ദുല്‍ കരീം (s/o അയമ്മദ് കുട്ടി) – ബീഡ് നെക്ലെയ്‌സ്
അബ്ദുല്‍ കരീം (s/o മഹമ്മൂദ്)- ഡിഷ് ആന്റിന
അബ്ദുല്‍ കരീം (s/o അസൈന്‍)- ബെല്‍റ്റ്
എന്‍ രാഘവന്‍ (s/o ദാമു)- പേന സ്റ്റാന്‍ഡ്
രാഘവന്‍ (s/o നാരായണന്‍ നായര്‍)- ഗ്ലാസ് ടംബ്ലര്‍
ടി രാഘവന്‍ (s/o വെള്ളന്‍കുട്ടി)- ലേഡി ഫിങ്കര്‍
ശുഭ – ടെലിവിഷന്‍

വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
പ്രഫുല്‍ കൃഷ്ണന്‍ – ബിജെപി – താമര
കെ കെ ശൈലജ ടീച്ചര്‍ – സിപിഐ(എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
ഷാഫി പറമ്പില്‍ – കോണ്‍ഗ്രസ് – കൈ

സ്വതന്ത്രര്‍
കുഞ്ഞിക്കണ്ണന്‍ പയ്യോളി – ഓട്ടോറിക്ഷ
മുരളീധരന്‍ – ഫ്രോക്ക്
ശൈലജ പി (w/o കുഞ്ഞിരാമന്‍) – മോതിരം
ഷാഫി (s/o മൊയ്തീന്‍) – ബാറ്റ്സ്മാന്‍
ഷാഫി ടി പി ( s/o അബ്ദുള്‍ റഹ്‌മാന്‍ ടി പി) – ഗ്ലാസ് ടംബ്ലര്‍
ഷൈലജ (w/o ജയകൃഷ്ണന്‍) – ഡിഷ് ആന്റിന
കെ കെ ഷൈലജ (w/o രാജന്‍) – പായ്വഞ്ചിയുംതുഴക്കാരനും