ഇക്കൊല്ലത്തെ ഓണത്തിന് നിറഞ്ഞ് ഉണ്ണാം, കിടപ്പ് രോഗികൾക്ക് ആശ്യാസമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്വാന്തനം പാലിയേറ്റീവ് കെയർ


Advertisement

കൊയിലാണ്ടി: സാന്ത്വനം പാലിയേറ്റിവ് രോഗികൾക്ക് ഓണംകിറ്റ് വിതരണം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് ആണ് ഓണകിറ്റ് വിതരണം ചെയ്തത്.

ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ പ്രവത്തകരുടെയും സഹായത്തോടെ രോഗികൾക്ക് ഒരു കൈതാങ്ങായി മാറുകയാണ് താലൂക്ക് ആശുപത്രിയും സാന്ത്വനം പാലിയേറ്റീവും. താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

Advertisement

നഗരസഭ വൈസ്ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് നോഡൽ ഓഫീസർ ഡോക്ടർ കെ.സന്ധ്യ കുറുപ്പ് സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് മാസ്റ്റർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ.ആർ.സുനിൽ കുമാർ, ഡോ.ഇസ്ഹാഖ്, സീനിയർ നേഴ്സിംഗ് ഓഫീസർ ഷീബ.കെ എന്നിവർ ആശംസ പറഞ്ഞു.

Advertisement

പി.ആർ.ഒ ജയപ്രവീൻ നന്ദി പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, പാലിയേറ്റീവ് നേഴ്സ്മാരായ സബിത, നൗഷിദ, അമൃത, വിപിനാനന്ദ്, പാലിയേറ്റീവ് വളണ്ടിയർമാർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement

summary: Swathanam palliative care at Koyilandi Thaluk Hospital is in demand for bed patients