സ്വാമിയാര്‍കാവ് പരിസരവാസികള്‍ പതിവ് മുടക്കിയില്ല; നബിദിന ആഘോഷ റാലിയെ മധുരം നല്‍കി വരവേറ്റ് പ്രദേശവാസികള്‍


കൊയിലാണ്ടി: നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന റാലിയില്‍ പങ്കെടുക്കുന്നവരെ മധുരം നല്‍കി സ്വീകരിക്കുന്ന പതിവ് മന്ദമംഗലം സ്വാമിയാര്‍കാവ് പരിസരവാസികള്‍ ഇത്തവണയും മുടക്കിയില്ല. ലഡുവും ജ്യൂസുമായാണ് സ്വാമിയാര്‍കാവ് പരിസരവാസികള്‍ റാലിയെ സ്വീകരിച്ചത്.

പാറപ്പള്ളി ഭാഗത്തുനിന്നും വന്ന റാലി സ്വാമിയാര്‍ കാവ് ക്ഷേത്രപരിസരത്തുകൂടി ചേരിക്കുഴിയിലേക്ക് പോകവെയായിരുന്നു പരിസരവാസികള്‍ സ്‌നേഹവിരുന്നൊരുക്കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ് ഈ സ്‌നേഹ വരവേല്‍പ്പ്.

ആഘോഷപരിപാടികളെ പരസ്പര സഹകരണത്തോടെ കൊണ്ടാടുന്നത് ഈ പ്രദേശത്തുകാരുടെ പതിവാണ്. ഇഫ്താര്‍ സമയത്ത് കൊല്ലം പാറപ്പള്ളിയിലേക്ക് പഴവര്‍ഗങ്ങള്‍ നല്‍കുന്ന പതിവുണ്ട് ഇവിടുത്തുകാര്‍. അതുപോലെ കൊല്ലം പിഷാരികാവ് കാളിയാട്ട വേളയില്‍ സ്വാമിയാര്‍ കാവിലേക്ക് പാറപ്പള്ളി നിവാസികള്‍ അരി സംഭാവന നല്‍കാറുമുണ്ട്.

വീഡിയോ: