സസ്പെന്‍സും സംശയങ്ങളും ബാക്കി; മാസങ്ങള്‍ക്ക് മുമ്പ് മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും വടകരയെത്തി


Advertisement

മേപ്പയ്യൂര്‍: മേപ്പയൂരിൽ നിന്നും കാണാതായ ദീപകിനെ വടകരയിലെത്തിച്ച് ക്രെെംബ്രാഞ്ച്. ​ഗോവയിൽ നിന്നാണ് ദീപക്കിനെയും കൊണ്ട് സംഘം വടകരയിലെത്തിയത്. വടകര ജില്ലാ ക്രൈബ്രാഞ്ച് ഓഫിസിലേക്കാണ് ദീപക്കിനെ എത്തിച്ചിരിക്കുന്നത്. ദീപക്കിന്റെ അമ്മയും സഹോദരിയും അല്പം മുന്‍പ് ഇവിടെ എത്തിയിട്ടുണ്ട്.
ദീപക്കിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറാനാണ് സാധ്യത. ഇന്നലെ ഉച്ചയോടെയാണ് ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും പുപ്പെട്ടത്. അവിടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു.

Advertisement

മൊബെൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് ​ഗോവയിലുണ്ടെന്ന് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുന്നത്. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള വിവരം ​ഗോവൻ പോലീസിന് കെെമാറുകായിരുന്നു. ദീപക്കിനെ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എസ്.ഐ ഉൾപ്പെട്ട അഞ്ചം​ഗ അന്വേഷണ സംഘം ​ഗോവയിലേക്ക് പുറപ്പെട്ടത്.

Advertisement

ദീപക്കിന്റെ അമ്മ ഹെെക്കോടയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതിനാൽ കണ്ടെത്തിയ വിവരം റിപ്പോർട്ടായി നാളെ ഹെെക്കോടതിയിൽ ഹാജരാക്കും. ദീപക്കിൽ നിന്ന് പ്രഥമിക വിവരം ശേഖരിച്ച ശേഷം ഉച്ചയ്ക്ക് ശേഷം പയ്യോളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Advertisement

summary: the investigation team reached vadakara along with deepak