അമീബിക് മസ്തിഷ്‌കജ്വര ബാധ സംശയം: നിരീക്ഷണത്തില്‍ കഴിയുന്ന തിക്കോടി സ്വദേശികളായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം


തിക്കോടി: അമീബിക് മസ്തിഷ്‌കജ്വര ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. തിക്കോടിയിലെ പള്ളിക്കര കുളത്തില്‍ കുളിച്ച കുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരബാധ സംശയിക്കുന്നത്.

സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 14കാരന് വൈറ്റ്മൗണ്ട് ടെസ്റ്റില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്രവം പോണഅടിച്ചേരിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുദിവസത്തിനകം ഫലം ലഭിക്കും. കുളത്തിലെ വെള്ളവും പോണ്ടിച്ചേരിയിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ വിദ്യാര്‍ഥിയുടെ നില അതിഗുരുതരമായി തുടരുകയാണ്.