മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; ചോദ്യം ചെയ്യലിന് സുരേഷ് ഗോപി ഇന്ന് ഹാജരാകും


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപി ഇന്ന് പോലീസിനു മുന്നില്‍ ഹാജരാകും. ഈ മാസം 18 ന് മുന്നേ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്ന് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് ഹാജരാവുക.

കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക അപമാനിക്കപ്പെട്ടതായി ആണ് പരാതി ലഭിച്ചത്.

സംഭവത്തില്‍ ഐ.പി.സി.സി 354 എ പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ പരാതിക്കാരിയുടെ മൊഴി നേരത്തതെ രേഖപ്പെടുത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; ചോദ്യം ചെയ്യലിന് സുരേഷ് ഗോപി ഇന്ന് ഹാജരാകും