വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിക്കുക; കൊയിലാണ്ടിയില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ സുരേന്ദ്രന് കരിപ്പുഴ
കൊയിലാണ്ടി: രാഷ്ട്രീയ ലാഭങ്ങള്‍ക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കരിപ്പുഴ പറഞ്ഞു.
[miid1]
വെല്‍ഫയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി പി.സി.ഭാസകരന് നഗറില്‍ (ടൗണ്‍ ഹാള്‍) ജില്ലാ പ്രസിഡന്റ് ടി.കെ മാധവന് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ജില്ലാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു. ടി.കെ.മാധവന് അധ്യക്ഷത വഹിച്ചു. രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ടും വരവും ചെലവും അവതരിപ്പിച്ചു.
സംസ്ഥാന നേതാക്കളായ കെ.എ.ഷഫീഖ്, ഇ.സി.ആയിശ, പി.എസ്.അബൂ ഫൈസല്‍ എന്നിവര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്കി.