ഓഫീസ് ഒരുങ്ങി, അത്യാവശ്യ ഉപകരണങ്ങള്‍ സംഭാവന നല്‍കി സുമനസുകള്‍; എളാട്ടേരിയില്‍ സുരക്ഷ പാലിയേറ്റീവ് ഓഫീസ് തുറന്നു


കൊയിലാണ്ടി: എളാട്ടേരിയില്‍ സുരക്ഷ പാലിയേറ്റിവ് ഓഫീസ് തുറന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.ഇ.ടി സംസ്ഥാന പ്രസിഡന്റ് മൊയ്തു വാഴവളപ്പില്‍, അരുണ്‍ ലൈബ്രറി സെക്രട്ടറി ഇ.നാരായണന്‍, ആശ്വാസം പാലിയേറ്റിവ് ഭാരവാഹി വിജയന്‍ വിഹായസ്, സുരക്ഷ പാലിയേറ്റിവ് മേഖല രക്ഷാധികാരി അനില്‍ പറമ്പത്ത്, ചെയര്‍മാന്‍ സി.എം.രതീഷ്, കണ്‍വീനര്‍ ടി.എന്‍.രജിലേഷ്, കെ.ഇ.ടി. മേഖല പ്രസിഡന്റ് ലുക് മാന്‍, കെ.ദാമോദരന്‍, കെ. ധനീഷ് എന്നിവര്‍ സംസാരിച്ചു.

പാലിയേറ്റീവിന് കെ.ഇ.ടി. നല്‍കിയ സ്ട്രെക് ചര്‍, ഉവൈസ് പുതിയോട്ടില്‍ നല്‍കിയ കമ്മോട് ചെയര്‍, പൊയില്‍കാവ് സുപ്രിയയുടെ സ്മരണയ്ക്കായി ഭര്‍ത്താവ് പ്രമോദ് നല്‍കിയ എയര്‍ ബെഡ്, ടി.പി. ചാത്തുക്കുട്ടി നല്‍കിയ വാക്കര്‍ എന്നിവ കെ.എന്‍.രാമചന്ദ്രന്‍, പി.രാജന്‍ എന്നിവര്‍ ഏറ്റുവാങ്ങി. പി.കെ.ശങ്കരന്‍ സ്വാഗതവും കെ.കെ.രാജന്‍ നന്ദിയും പറഞ്ഞു.