നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവ്‌; സപ്ലൈകോയുടെ ഓണം ഫെയറിന് കൊയിലാണ്ടിയില്‍ തുടക്കം


Advertisement

കൊയിലാണ്ടി: സപ്ലൈകോയുടെ കൊയിലാണ്ടി താലൂക്ക് തല ഓണം ഫെയറിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണ് ഫെയര്‍.

Advertisement

വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സപ്ലൈകോ ഡിപ്പോ മാനേജര്‍ സുരേഷ് പി.കെ സ്വാഗതം പറഞ്ഞു. രത്‌നവല്ലി ടീച്ചര്‍, സുരേഷ് മേലെപ്പുറത്ത്, ചന്ദ്രശേഖരന്‍, ആര്‍.എസ് ജയ്കിഷ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ഔട്ട് ലറ്റ് ഇന്‍ ചാര്‍ജ് പി.കെ ഷിജു നന്ദി പറഞ്ഞു.

Advertisement

ഓണം ഫെയറുകളിലും എല്ലാ സപ്ലൈകോ വില്പനശാലകളിലും നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതി നടപ്പാക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സിൽ ലഭിക്കും. സെപ്റ്റംബർ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്.

Advertisement

Description: Supplyco’s Onam Fair kicks off in Koyilandy