തുവരപ്പരിപ്പിന് 46രൂപയുടെ വര്‍ധനവ്, മുളകിന് വില കുതിച്ചുയര്‍ന്നു; സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ പുതുക്കിയ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും. മൂന്നുരൂപ മുതല്‍ 46 രൂപവരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.
നിലവില്‍ പൊതുവിപണിയിലെ വിലയുടെ 35% കുറവായിരിക്കും ഇനിമുതല്‍ സപ്ലൈക്കോ വില. നേരത്തെ 70% കുറവായിരുന്നു. മൂന്നുമാസത്തിലൊരിക്കല്‍ വില പുതുക്കി നിശ്ചയിക്കാനാണ് തീരുമാനം.
ചെറുപയര്‍, ഉഴുന്ന്, കടല, പഞ്ചസാര, വെളിച്ചെണ്ണ, അരി, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക് എന്നീ സാധനങ്ങളുടെ വില ഉയരും. ഏറ്റവും കൂടുതല്‍ വില വര്‍ധിപ്പിച്ചത് തുവരപരിപ്പിനാണ്. 46 രൂപയാണ് തുവരപ്പരിപ്പിന് വര്‍ധിക്കുക. ഏറ്റവും കുറവ് പച്ചരിക്കും. മൂന്നുരൂപയുടെ വര്‍ധനവാണ് പച്ചരിക്ക്. അതേസമയം മല്ലിക്ക് 50 പൈസ കുറയും.
മറ്റുസാധനങ്ങളുടെ വര്‍ധനവ്:
ചെറുപയര്‍-19 രൂപ കൂടി 93 രൂപയാകും
ഉഴുന്ന്- 29 രൂപ കൂടി 95 രൂപ
കടല- 27 രൂപ കൂടി 70 രൂപ
മുളക്- 44.50രൂപ കൂടി 82 രൂപ
പഞ്ചസാര-6 രൂപ കൂടി 28 രൂപ
വന്‍പയര്‍- 31 രൂപ കൂടി 76 രൂപ
വെളിച്ചെണ്ണ (അരക്കിലോ)- 9 രൂപ കൂടി 55 രൂപ
പച്ചരി- 3 രൂപ കൂടി 26രൂപ
മട്ട അരി- 5രൂപ കൂടി 30 രൂപ
ജയ അരി-4 രൂപ കൂടി 29 രൂപ
കുറുവ അരി- 5രൂപ കൂടി 30 രൂപ.