ഒഴിഞ്ഞു കിടക്കുന്ന കെട്ടിടമുണ്ടോ? സപ്ലൈകോ കൊയിലാണ്ടി ഡിപ്പോയ്ക്ക് ഗോഡൗണ്‍ ആവശ്യത്തിന് പുതിയ കെട്ടിടം തേടുന്നു


കൊയിലാണ്ടി: സപ്ലൈകോ കൊയിലാണ്ടി ഡിപ്പോയ്ക്ക് ഓഫിസ് ഗോഡൗണ്‍ ആവശ്യത്തിന് പുതിയ കെട്ടിടം തേടുന്നു. കൊയിലാണ്ടി നഗരത്തിലോ പരിസര പ്രദേശങ്ങളിലോ ഗോഡൗണിന് അനുയോജ്യമായ കെട്ടിടമാണ് വേണ്ടതെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു.

സപ്ലൈക്കോയ്ക്ക് നിലവില്‍ കൊയിലാണ്ടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണ്‍ ഉണ്ടെങ്കിലും സൗകര്യക്കുറവുണ്ട്. കൂടുതല്‍ സൗകര്യമുള്ള മറ്റൊരു മുറിയിലേക്ക് ഗോഡൗണ്‍ മാറ്റേണ്ടതുണ്ടെന്നും ഡിപ്പോ മാനേജര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.