കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന് സമാപനം; കുട്ടികള്‍ക്കായി ജേഴ്‌സി വിതരണം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് സമാപിച്ചു. സമാപന ദിവസത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ജേഴ്സി സമര്‍പ്പണവും നടത്തി. എച്ച്.ടി എസ് ദുബായും ടൂത്ത് വിസ ഡെന്റല്‍ ഹോസ്പിറ്റല്‍ കൊയിലാണ്ടിയും സംയുക്തമായിട്ടാണ് ജേഴ്സികള്‍ സമര്‍പ്പിച്ചത്.

ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് സുചീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. അശോകന്‍ സര്‍വീസസ് ഫുട്‌ബോള്‍ താരം കുഞ്ഞിക്കണാരന്‍ നടുക്കണ്ടിയില്‍ നിന്ന് ജേഴ്‌സികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഷിജു ഒ.കെ, ഷജിത, എ. സജീവ് കുമാര്‍, ശ്രീലാല്‍ പെരുവട്ടൂര്‍, നവീന ബിജു, നസീര്‍ എഫ്.എം, വിപിന്‍ദാസ്, ഷിംന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.