കണയങ്കോട് പാലത്തില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടി; തിരച്ചില്‍ ഊര്‍ജിതമാക്കി നാട്ടുകാരും അഗ്നിരക്ഷാ പ്രവര്‍ത്തകരും


കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ഒരുമണിയോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

പാലക്കുളം സ്വദേശിയാണ് ചാടിയതെന്നാണ് സംശയിക്കുന്നത്. പാലത്തില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ പാലക്കുളം സ്വദേശിയായ യുവാവിന്റെ പേരിലുള്ളതാണ്.

കണയങ്കോട് പാലത്തിലെ ഉള്ള്യേരി ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണിനുസമീപത്ത് ഫോണ്‍വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കണയങ്കോട് നിന്നുള്ള നഗരസഭാ കൗണ്‍സിലര്‍ വി.എം.സിറാജിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പുഴയില്‍ ശക്തമായ ഒഴുക്കുള്ള സമയമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.