രാഷ്ട്രീയത്തിലുപരി പൊതു പ്രവര്‍ത്തന രംഗത്തും നാട്ടുകാര്‍ക്കിടയിലും നിറസാന്നിധ്യം; നൊച്ചാട് മുന്‍ ഗ്രാമപഞ്ചായത്തംഗം സുബൈദ ചെറുവറ്റയുടെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കകൊള്ളാനാവാതെ നാട്


നൊച്ചാട്: രാഷ്ട്രീയത്തിലുപരി പൊതുജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന വ്യക്തിയായിരുന്നു ചാത്തോത്ത് താഴ സുബൈദ ചെറുവറ്റ (48)യെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെല്ലാം സജ്ജീവ പ്രവര്‍ത്തകയായിരുന്നു. സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര ഏരിയാ കമ്മിറ്റി ട്രഷററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

നൊച്ചാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ബാപ്പ: അരീക്കല്‍ കുഞ്ഞിമൊയ്തി. ഉമ്മ: കുഞ്ഞാമി. ഭര്‍ത്താവ്: സി മുഹമ്മദ് (എക്സൈസ് ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് കോഴിക്കോട്). മക്കള്‍: ഡോ. ദില്‍രൂബ, സിഫര്‍സഫാദ്(എല്‍എല്‍ബി വിദ്യാര്‍ത്ഥി മര്‍ക്കസ്നോളഡ്ജ് സിറ്റി കൈതപ്പൊയില്‍). മരുമകന്‍: അജ്നാസ് അറഫ (കോണ്‍ട്രാക്ടര്‍ നൊച്ചാട്). സഹോദരങ്ങള്‍: ഫാത്തിമ, ബഷീര്‍ (ബഹറൈന്‍), ലൈഷീര്‍.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം നൊച്ചാടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിനു ശേഷം ഉച്ചക്ക് 2.30ഓടെ നൊച്ചാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.