ഇനി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും; സി.ഡി.എസ് മെമ്പര്‍മാര്‍ക്കായി പഠനയാത്ര സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ


Advertisement

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍മാര്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ ഇടപെടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

Advertisement

നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ അദ്ധ്യക്ഷയായി.

Advertisement

മെമ്പര്‍ സെക്രട്ടറി ടി.കെ.ഷീബ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.വിബിന സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ നന്ദിയും പറഞ്ഞു.

Advertisement