അറിവ് അരികിലേക്ക്; എസ്.എസ്.എല്‍.സി പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായി നാട്ടിന്‍ പുറങ്ങളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറിയുടെ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍
തിരുവങ്ങൂര്‍: എസ്.എസ്.എല്‍.സി പരീക്ഷാ പരിശീലനത്തിനായി അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ നടത്തി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍. അറിവ് അരികിലേക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് ജനകീയ കൂട്ടായ്മയില്‍ ഒമ്പത് പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചത്. 400 ലേറെ കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് കുട്ടികള്‍ക്ക് രാത്രി കാല ഭക്ഷണമൊരുക്കിയത്. വൈകുന്നേരം 4.30 മുതല്‍ 8 വരെയാണ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചത്.
അയല്‍പക്ക പഠന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ കെ ഫാറൂഖ് അധ്യക്ഷനായി. പ്രിന്‍സിപ്പള്‍
ടി.കെ. ഷെറീന. പ്രധാന അധ്യാപിക കെ.കെ. വിജിത. ഡപ്യൂട്ടി എച്ച്.എം.എ.പി. സതീഷ് ബാബു, എസ്.എം.സി ചെയര്‍മാന്‍ പി.കെ.ഷിജു. വി.മുസ്തഫ, സി.ബൈജു, കൃഷ്ണദാസ്, സുനില്‍ മൊകേരി എന്നിവര്‍ സംസാരിച്ചു.