ഇവർ നാടിന്റെ അഭിമാന പെൺകുട്ടികൾ! ഏഷ്യാനെറ്റ് ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം തിരുവങ്ങൂര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്; ശിവാനിയും നിവേദ്യയും നേടിയത് ഒരു ലക്ഷം രൂപയും മൊമെന്‍റോയും


Advertisement

തിരുവങ്ങൂർ: നാടിനു അഭിമാനമായി അറിവിന്റെ വേദി കീഴടക്കി തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥിനികൾ. ഏഷ്യാനെറ്റ് ചാനൽ സംഘടിപ്പിച്ച വിസ്‌ കിഡ് ക്വിസ് മത്സരത്തിൽ തിരുവങ്ങൂരിലെ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശിവാനി.എം, നിവേദ്യ സുരേഷ് എന്നിവർ ആണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്.

Advertisement

ഋഷിരാജ് സിംഗിന്റെ ചോദ്യശരങ്ങൾക്ക് തങ്ങളുടെ അറിവിന്റെ ലോകത്തു നിന്നുള്ള ഉത്തരങ്ങൾ നൽകി ഇരുവരും മികച്ച പ്രകടനം കാഴ്ച വച്ചു. സംസ്ഥാനമൊട്ടാകെയുള്ള സ്കൂളുകൾ നിന്നും വിജയിച്ച വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഇരുവരും കപ്പടിച്ചത്. ഒരു ലക്ഷം രൂപയും മൊമെന്റോയുമാണ് സമ്മാനം.

Advertisement

സുരേഷ്കുമാർ – ബിജിന ദമ്പതികളുടെ മകളാണ് അത്തോളി സ്വദേശിനിയായ നിവേദ്യ സുരേഷ്. ശിവപ്രസാദ് – ബിന്ദു ദമ്പതികളുടെ മകളാണ് തുവ്വക്കോട് സ്വദേശിനിയായ ശിവാനി.എം.

Advertisement

summary: thiruvangoor HSS students won Asianet whizkid quiz program at state level