കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍


Advertisement

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ ആനന്ദ് കെ ദാസി(23)നെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

വയനാട് സ്വദേശിയാണ്. ഞായറാഴ്ച രാവിലെ എട്ടു മണിവരെ ആനന്ദിനെ ക്യാമ്പസില്‍ കണ്ടതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 11 മണിയോടെയാണ് ആനന്ദിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ആത്മഹത്യ ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Troll Free Helpline Number: 1056, 0471-2552056.

Advertisement