സ്പീക്കറായി അമാന, പ്രധാനമന്ത്രിയായി വിഘ്‌നേഷ്, നടപടികൾ നിയന്ത്രിച്ച് കുട്ടികൂട്ടം; കൗതുകമായി കൊയിലാണ്ടിയിലെ ബാലപാർലമെന്റ്


കൊയിലാണ്ടി: വിദ്യാർത്ഥികളിൽ ജനാതിപത്യ ബോധവും നേതൃഗുണവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ ബാലപാർലമെന്റ് സംഘടിപ്പിച്ചു. നഗരസഭ കൌൺസിൽഹാളിൽ നടന്ന
പരിശീലന പരിപാടികൾക്ക് ട്രെയിനർ ശ്രീ അജിത്കുമാർ നേതൃത്വം നൽകി.

ബാലപാർലമെന്റ് സ്പീക്കറായി അമാന, പ്രധാനമന്ത്രിയായി വിഘ്‌നേഷ്, കോർട്മാർഷൽ ആദിത്യ, പ്രസിഡന്റ് ഫിസ പ്രതിപക്ഷനേതാവ് ആരാധ്യ എന്നിവർ ചുമതല വഹിച്ച് സഭാ നടപടികൾ നിയന്ത്രിച്ചു. വിവിധ വാർഡുകളിൽനിന്നുള്ള 0 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.

സമാപന ചടങ്ങിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ, മെമ്പർ സെക്രട്ടറി ടി.കെ ഷീബ, സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ, ജില്ലാമിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ രശ്മിശ്രീ ബാലസാഭ ആർപിമാരായ ഗിരിജ കെ, ശ്രീകല എന്നിവർ പങ്കെടുത്തു.

Summary: Student parliament at Koyilandy