കൊയിലാണ്ടി നഗരത്തില്‍ പൊതുജനങ്ങള്‍ക്കാകെ ഭീഷണിയായി തെരുവ് നായകള്‍; ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍


കൊയിലാണ്ടി: നഗരത്തില്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായ തെരുവ് നായകളെ നിയന്ത്രിക്കാന്‍ നഗരസഭ തയ്യാറാകണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം വര്‍ധിക്കുകയാണ്. ഇത് കാരണം പൊതുജങ്ങളും വ്യാപാരികളും ഭീതിയിലുടെയാണ് കടന്ന് പോകുന്നതെന്നും വ്യാപാരികളുടെയും ആശങ്ക അകറ്റാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം അവശ്യപ്പെട്ടു.

പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത, കെ.പി.രാജേഷ്, കെ.ദിനേശന്‍, പി.കെ.മനീഷ്, പി.വി.പ്രജീഷ്, അജീഷ് മോഡേണ്‍, വി.കെ.ഹമീദ്, അമേത്ത് കുഞ്ഞഹമ്മദ്, പി.കെ.ഷുഹൈബ്, പി.പി.ഉസ്മാന്‍, കെ.വി.റഫീഖ്, പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

summary: Stray dogs menace public and traders in Koyilady city, Merchants Association to take action to allay concerns