പുളിയഞ്ചേരി നെല്ലൂളിതാഴെ രണ്ട് ആട്ടിന്‍കുട്ടികളെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു


കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ തെരുവുനായ്ക്കള്‍ രണ്ട് ആട്ടിന്‍കുട്ടികളെ കടിച്ച് കൊന്നു. നെല്ലൂളി താഴെ കള്ള് ഷാപ്പിന് സമീപം കരിമ്പയ്ക്കല്‍ റഫീഖിന്റെ ആട്ടിന്‍കുട്ടികളെയാണ് നായ്ക്കള്‍ കടിച്ച് കൊന്നത്. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചുറ്റുമതില്‍ ഉണ്ടായിരുന്നതിനാല്‍ ഗെയിറ്റ് പൂട്ടിയിട്ട് ആടുകളെ വീടിന്റെ കോമ്പൗണ്ടില്‍ തുറന്ന് വിട്ടിരിക്കുകയായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആട്ടിന്‍കുട്ടികള്‍ മരിച്ചപ്പോള്‍ ഒരാടിന് പരിക്കേറ്റിട്ടുമുണ്ട്.

ഓരോ ദിവസവും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചു വരികയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അടുത്ത വീടുകളിലെ കോഴികളെ കഴിഞ്ഞ ദിവസങ്ങളില്‍ തെരുവുനായ്ക്കള്‍ കൊണ്ടുപോയിരുന്നു. കൂടാതെ ഒരു പശുവിനെ നായ കടിച്ച സംഭവവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരുവുനായ ശല്യത്തിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.