കൊയിലാണ്ടി പെരുവട്ടൂരില്‍ തെരുവുനായ അക്രമണം; ഇരിങ്ങത്ത് സ്വദേശിയായ യുവതിക്ക് പരിക്ക്


Advertisement

കൊയിലാണ്ടി: പെരുവട്ടൂരില്‍ തെരുവുനായ അക്രമണം. നെറ്റ് സ്‌പെഷ്യലൈസ്ഡ് സ്‌ക്കൂളിലേക്ക് പോകുന്ന റോഡില്‍
ഇന്നലെ രാവിലെ 11.30നാണ് സംഭവം. ഇരിങ്ങത്ത് സ്വദേശിയായ റസിയക്കാണ് കടിയേറ്റത്. അക്രമണത്തില്‍ കാല്‍മുട്ടിന്റെ താഴെയായി പരിക്കേറ്റിട്ടുണ്ട്.

Advertisement

മകന്റെ കുട്ടിയുമായി തെറാപ്പിക്ക് വന്നതായിരുന്നു. തെറാപ്പി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കിന് പിന്നാലെ നായ ഓടി അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര ആശുപത്രിയില്‍ പോയി ഇഞ്ചക്ഷന്‍ എടുത്തു. പ്രദേശത്ത് തെരുവുനായക്കളുടെ ശല്യം ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Advertisement

Description: stray dog attack in koyilandy a woman was injured

Advertisement