മേപ്പയൂരിൽ രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു; ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Advertisement

മേപ്പയൂർ: മേപ്പയൂരിൽ രൂക്ഷമായി തെരുവ് നായ ശല്ല്യം. മേപ്പയൂർ പഞ്ചായത്തിലെ നിടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് തെരുവുപട്ടിയുടെ കടിയേറ്റു. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർ ക്കാണ് കടിയേറ്റത്.

Advertisement

ഗുരുതരമായ പരിക്കേറ്റ തേജലക്ഷ്മിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സെബി മുഹമ്മദ് കമാലിനെ കൊയിലാണ്ടി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisement

പഞ്ചായത്തിലെ വിവിധയിടങ്ങൾ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറുന്നതായി ആരോപണം. മേപ്പയ്യൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണെന്ന ആരോപണവുമുയരുന്നുണ്ട്. ആളുകൾക്കിടയിലൂടെ ഓടിന്നതും വാഹനങ്ങൾ നശിപ്പിക്കുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നതായും പരാതി ഉയർന്നിരുന്നു.

Advertisement