കൊയിലാണ്ടിയില്‍ വീടിന് നേരെ കല്ലേറ്; ജനല്‍ചില്ലുകള്‍ തകര്‍ന്നുകൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ വീടിനു നേരെ കല്ലേറ്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൊരയങ്ങാട് തെരുവിലെ എടക്കോടന്‍ കണ്ടി ദിനേശന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് ദിനേശന്‍ പറഞ്ഞു. എറിയാനുപയോഗിച്ച രണ്ട് കല്ലുകളും ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.