മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ പിടികൂടി സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡ്


കോഴിക്കോട്: എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ പിടികൂടി. എം. പി മുഹമ്മദ് ലുക്മാന്റെ നേതൃത്വത്തിലുള്ള കൊടുവളളി നിയോജക മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത തുക ആദായ നികുതി വകുപ്പിന് കൈമാറി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട കോഴിക്കോട് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലെ വിവിധ സ്‌ക്വാഡുകള്‍ മതിയായ രേഖകളുടെ അഭാവത്തില്‍ കൊണ്ടു പോയ 32,64,500/ രൂപ ഇതുവരെ പിടികൂടിയിട്ടുണ്ടെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ അറിയിച്ചു.