തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജി.എച്ച്.എസ്.എസ് ആവളയ്ക്ക് നൂറില്‍ നൂറ്; പരിമിതകള്‍ക്കിടയിലും മികച്ച വിജയം നേടി അലന്‍ വി.കെ


Advertisement

പേരമ്പ്ര: പ്രതിബന്ധങ്ങള്‍ക്കിടയിലും നൂറു ശതമാനം വിജയവുമായി ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആവള സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ 99 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 11 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആറ് പേര്‍ ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി. ഗണിതം ഉള്‍പെടെയുള്ള മിക്ക വിഷയങ്ങളിലും പകുതിയിലധികം പേര്‍ക്കും 80 ശതമാനത്തിലധികം മാര്‍ക്ക് നേടാനായി.

Advertisement

ഉന്നത വിജയം നേടിയ അലന്‍ വി.കെ സ്‌കൂളിന്റെ വിജയത്തിന്റെ മാറ്റുകൂട്ടി. പരിമിതകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ഭിന്നശേഷിക്കാരനായ അലന്‍ മികവാര്‍ന്ന വിജയം സ്വന്തമാക്കിയത്. കുന്നത്ത് നൗഷാദ്-ജസീറ ദമ്പതികളുടെ മകനാണ്.

അലന്‍ വി.കെ

Advertisement

പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയമാണ് ഇത്തവണ. വടക്കുമ്പാട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാമതായി.