വെങ്ങളത്ത് ബി.ജി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു


Advertisement

വെങ്ങളം: ബി.ജി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു. അനുമോദന സദസ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ് കെ.കെ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പി.ശിവദാസൻ, എം.കെ.മമ്മദ് കോയ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് അഫ്‌സൽ കെ.കെ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. ക്ലബ്ബ് സെക്രട്ടറി ശ്രീരാഗ് സ്വാഗതവും ഖജാൻജി ഷഫ്‌ക്കത്ത് നന്ദിയും പറഞ്ഞു.

Advertisement
 
Advertisement
Advertisement