എസ്.എസ്.എഫ്.കൊയിലാണ്ടി ഡിവിഷന്‍ സാഹിത്യോത്സവ്: പയ്യോളി സെക്ടര്‍ ജേതാക്കള്‍


മേപ്പയ്യൂര്‍: രണ്ട് ദിവസങ്ങളിലായി പാലച്ചുവട് സി.എം.സെന്റര്‍ കാമ്പസില്‍ നടന്ന എസ്.എസ്.എഫ് 31ാം എഡിഷന്‍ കൊയിലാണ്ടി ഡിവിഷന്‍ സാഹിത്യോത്സവില്‍ 536 പോയിന്റ് നേടി പയ്യോളി സെക്ടര്‍ ജേതാക്കളായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍474 പോയിന്റ് നേടി തിക്കോടി സെക്ടറും 347 പോയിന്റ് നേടി അരിക്കുളം സെക്ടറും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.

സര്‍ഗ്ഗ പ്രതിഭയായി മുഹമ്മദ് ത്വയ്യിബ് പി സി പയ്യോളിയും, കലാ പ്രതിഭയായി മുഹമ്മദ് റൈഹാന്‍ കെ.കെ തച്ചന്‍കുന്നും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സെഷന്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ അനുമോദന പ്രഭാഷണം നടത്തി. യൂനുസ് സഖാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.

സയ്യിദ് സൈന്‍ ബാഫഖി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കൊളാരി ജേതാക്കളെ പ്രഖ്യാപിച്ചു. അബ്ദുന്നാസര്‍ സഖാഫി തിക്കോടി, ഹകീം മുസ്ലിയാര്‍ കാപ്പാട്, സുഹൈര്‍ സഖാഫി, ഇസ്മായില്‍ മുസലിയാര്‍ മൂടാടി, കമ്മന ഉമ്മര്‍ ഹാജി, റാഷിദ് ഖുതുബി, അന്‍വര്‍ സഖാഫി, മുജീബ് സുറൈജി സംബന്ധിച്ചു. സഹദ് സഖാഫി സ്വാഗതവും സി പി അബ്ദുള്ള സഖാഫി നന്ദിയും പറഞ്ഞു.