ആസ്വാദകര്‍ക്ക് നവ്യാനുഭവമായി പാട്ടും പറച്ചിലുമായി പാട്ടുകാരും പാട്ടാസ്വദകരും കൂടിച്ചേര്‍ന്ന ഗ്രാമഫോണ്‍ പരിപാടി; സംഗീതവിരുന്നുമായി ശ്രീരഞ്ജിനി കലാലയത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷം


Advertisement

അരിക്കുളം: അരിക്കുളം ശ്രീരഞ്ജിനി കലാലയം മുപ്പതാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി ചലച്ചിത്ര പിന്നണിഗായകന്‍ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് പ്രമോദ് അരിക്കുളം ആധ്യക്ഷ്യം വഹിച്ചു.

Advertisement

പാട്ടും പറച്ചിലുമായി പ്രദേശത്തെ പാട്ടുകാരും പാട്ടാസ്വാദകരും വാരാന്ത്യങ്ങളില്‍ കുടിച്ചേരുന്ന ഗ്രാമഫോണ്‍ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ചവരേയും കലാലയത്തിലെ പൂര്‍വ്വാധ്യാപകരേയും ആദരിച്ചു.

Advertisement

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, എ .ഇന്ദിര, സി. പ്രഭാകരന്‍, അരവിന്ദന്‍ മേലമ്പത്ത്, വി.വി.എം. ബഷീര്‍, രാധാകൃഷ്ണന്‍ എടവന, എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, സി.രാഘവന്‍ സ്വസ്ഥവൃത്തം എന്നിവര്‍ സംസാരിച്ചു. ശശീന്ദ്രന്‍ നമ്പൂതിരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. സുരേന്ദ്രന്‍ നമ്പീശന്‍ സ്വാഗതവും രവീന്ദ്രന്‍ കോതേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാലയം വിദ്യാര്‍ത്ഥികളുടെ നൃത്ത പരിപാടിയും സംഗീതാരാധന, ഗാനമേള എന്നിവയും നടന്നു.

Advertisement