കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌ക്കാരം ഏറ്റുവാങ്ങി കുറുവങ്ങാട് സ്വദേശികളായ ശ്രീജീഷും അമ്മാച്ചന്‍ കരിയാട്ട് കുഞ്ഞിബാലനും


കൊയിലാണ്ടി: കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌ക്കാരം ഏറ്റുവാങ്ങി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ശ്രീജീഷും അമ്മാച്ചന്‍ കരിയാട്ട് കുഞ്ഞിബാലനും. 2022ലെ യുവ പ്രതിഭാപുരസ്‌കാരത്തിനായിരുന്നു ശ്രീജിഷ് അര്‍ഹനായിരുന്നത്. ഇന്നലെ തിരുവന്തപുരത്ത് വെച്ച് നടന്ന പുരസ്‌ക്കാര ചടങ്ങില്‍ മന്ത്രി സജി ചെറിയാനില്‍ നിന്നും ശ്രീജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ശ്രീജിഷിനൊപ്പം പുരസ്‌ക്കാരം ലഭിച്ച ശ്രീജിഷിന്റെ അമ്മയുടെ അച്ഛനും തെയ്യം തിറ കലാകാരനുമായ കരിയാട്ട് കുഞ്ഞിബാലനാണ് 2022ലെ സംസ്ഥാന സര്‍ക്കാറിന്റെ ഫോക് ലോര്‍ പുരസ്‌കാരം ലഭിച്ചിച്ചിരുന്നു. ഇദ്ദേഹവും ചടങ്ങില്‍ മന്ത്രി സജി ചെറിയാനില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

തെയ്യം കലാകാരനായ ഒതയോത്ത് താഴെക്കുനി ശ്രീജീഷ് പതിനാറ് വര്‍ഷമായി തെയ്യം അനുഷ്ഠാന കലാരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യക്കോലം കെട്ടിയാടുകയും മുഖത്തെഴുത്ത്, അണിയലനിര്‍മ്മാണം എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

അക്കാദമി ചെയര്‍മാന്‍ എസ.് ഉണ്ണിഷേഷന്‍, എംഎല്‍ എമാരായ വി. സുമേഷ്, സാംസ്‌കാരിക ഡയറക്ടര്‍ എന്‍മായി, ഇ.പി നാരായണന്‍ പെരുവണ്ണാന്‍, ഡോ കോയ കാപ്പാട്, കെ.വി കുഞ്ഞിമാന്‍, പ്രസീത ചാലക്കുടി. എ.വി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. യുവ പ്രതിഭ, ഗ്രന്ഥരചന, ഡോക്യൂമെന്റി, എംഎ ഫോക്ക്ലോര്‍ എന്നിവ ഉള്‍പ്പെടെ 157 പുരസ്‌ക്കാരങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.

Also read

അമ്മാച്ഛന് പുറമേ ഫോക്‌ലോര്‍ പുരസ്‌കാര നിറവില്‍ കൊച്ചുമകനും; കേരളാ ഫോക്‌ലോര്‍ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം നേടി കുറുവങ്ങാട് സ്വദേശി ശ്രീജീഷ്