‘ഗജവീരന്മാരും ആഘോഷ വരവുകളും വാദ്യമേളവും’; പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണി എംപീസ് പകര്‍ത്തിയ വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രമഹോത്സവത്തിന്റെ ദൃശ്യങ്ങള്‍ കാണാം…
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവം സമാപിച്ചു. പതിവുപോലെ ആഘോഷവരവുകളും ഗജവീരന്മാരും ഇത്തവണയും
ഉത്സവത്തിന് മാറ്റുകൂട്ടി. മാര്‍ച്ച് രണ്ടിനാണ് ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറിയത്. മാര്‍ച്ച് ആറാം തിയ്യതിയായിരുന്നു പ്രഥാന ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ കനല്‍ നിവേദ്യവും തുടര്‍ന്ന് ചാമുണ്ഡി തിറയും കനലാട്ടവുമുണ്ടായിരുന്നു. ഏഴാം തിയ്യതിയില്‍ വാളകം കൂടലോടെയാണ് ഉത്സവം സമാപിച്ചത്.
ഉത്സവ ചടങ്ങുകളുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്തിസാന്ദ്രമായ വരവുകള്‍ ക്ഷേത്രാങ്കണത്തിയിരുന്നു. ആനയും വാദ്യ മേളങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് എഴുന്നള്ളത്ത് ഇന്നലെ രാത്രി ക്ഷേത്രാങ്കണത്തി. മധ്യകേരളത്തിന്റെ വാദ്യകലാ ചക്രവര്‍ത്തിമാരില്‍ പ്രമുഖനായ തൃപ്രയാര്‍ അനിയന്‍ മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും തൊണ്ണൂറോളം വാദ്യകലാകാരന്മാരും ആറാട്ട് എഴുന്നള്ളത്തിന് മേളപ്പെരുമ തീര്‍ത്തു. വലംതലയില്‍ കല്ലൂര്‍ ശബരിയും താളത്തില്‍ മാരായമംഗലം രാജീവും വലം തലയില്‍ തിച്ചൂര്‍ രഞ്ജിത്ത് വാര്യറും കുഴല്‍ പ്രമാണിയായി കാഞ്ഞിലശ്ശേരി അരവിന്ദനും കൊമ്പ് പ്രമാണിയായി മച്ചാട് പത്മകുമാറുമുണ്ടായിരുന്നു. കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഉത്സവം കാണാനായി ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തിയത്.
കാണാം വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണി എംപീസിന്റെ ക്യാമറ കണ്ണിലൂടെ….