ബാലുശ്ശേരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു; വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ കൊലപ്പെടുത്തിയത് ഇളയമകന്‍
ബാലുശ്ശേരി: പനായിമുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് (71) മരിച്ചത്. മൂത്തമകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തി ഉയോഗിച്ച് ഇയാള്‍ അച്ഛനെ കുത്തിക്കൊല്ലുകയായിരുന്നു. സുധീഷ് മനോരോഗ ചികിത്സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവസമയത്ത് ഇവര്‍ രണ്ടുപേരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വൈകീട്ട് വീട്ടിൽ ലൈറ്റ് കാണാഞ്ഞതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 2014ല്‍ അശോകൻ്റെ ഭാര്യയെ ഇളയമകന്‍ കൊലപ്പെടുത്തിയിരുന്നു. കൊലയ്ക്ക് ശേഷം മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.