കേന്ദ്രനയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കൊയിലാണ്ടിയില്‍ ആര്‍.ജെ.ഡിയുടെ നൈറ്റ് മാര്‍ച്ച്


കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നൈറ്റ് മാര്‍ച്ച് നടത്തി. ആര്‍.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷ്യം വഹിച്ചു. ജെ.എന്‍.പ്രേംഭാസിന്‍, രജീഷ് മാണിക്കോത്ത്, അവിനാഷ്.ജി.എസ്, എം.പി.അജിത, എം.കെ.പ്രേമന്‍, സി.കെ.ജയദേവന്‍, പുനത്തില്‍ ഗോപാലന്‍, പി.ടി.രാഘവന്‍, രാജ്‌നാരായണന്‍, പി.ടി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

ചെറിയാവി സുരേഷ്ബാബു, മുകുന്ദന്‍ മാസ്റ്റര്‍, ഗിരീഷ് കോരങ്കണ്ടി, രാജന്‍ കൊളാവി, രജിലാല്‍ മാണിക്കോത്ത്, നിബിന്‍കാന്ത്, അര്‍ജുന്‍ മഠത്തില്‍, ഉണ്ണി തിയ്യക്കണ്ടി, കെ.ടി രാധാകൃഷ്ണന്‍, കെ.എം.കുഞ്ഞിക്കണാരന്‍, എം.കൈ ലക്ഷ്മി, സിന്ധു ശ്രീശന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.