40 ശതമാനം സബ്ബ്സിഡിയില്‍ വീടിന് മുകളില്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാം; കൊയിലാണ്ടി സബ് ഡിവിഷന് കീഴിലുള്ളവര്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍
കൊയിലാണ്ടി: വീടിന് മുകളില്‍ സബ്സിഡി സ്‌കീമില്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള ഗാര്‍ഹീക ഉപഭോക്താക്കള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കുന്നു. മാര്‍ച്ച് രണ്ടിന് രാവിലെ 10.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ കൊയിലാണ്ടി ടൗണ്‍ ഹാളിലാണ് രജിസ്ട്രേഷന്‍ നടക്കുകയെന്ന് കൊയിലാണ്ടി ഇലക്ക്ട്രിക്കല്‍ സബ്ബ് ഡിവിഷന്‍ അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
പദ്ധതി പ്രകാരം സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുന്ന ഉപഭോക്താക്കള്‍ക്ക് 40 ശതമാനം സബ്ബ്സിഡി ലഭിക്കും. കൊയിലാണ്ടി സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന കൊയിലാണ്ടി നോര്‍ത്ത്, കൊയിലാണ്ടി സൗത്ത്, മൂടാടി, തിക്കോടി, മേലടി, അരിക്കുളം എന്നീ സെക്ഷനുകളിലെ ഉപഭോക്താക്കള്‍ക്ക് രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ സമയത്ത് ഉപഭോക്താക്കള്‍ ഫീസ് ഒടുക്കേണ്ടതില്ല.