തിയ്യ-ഈഴവ റിസര്‍വേഷന് അര്‍ഹതയുണ്ടോ? കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ എങ്കില്‍ ബിരുദ പ്രവേശനം ഉറപ്പാക്കാന്‍ ചെയ്യേണ്ടത്


കൊയിലാണ്ടി: ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിനായി കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ തിയ്യ, ഈഴവ എന്നീ കമ്മ്യൂണിറ്റി കോട്ടയിലേക്ക് പരിഗണിക്കാനായി സര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് അവസരം. തിയ്യ, ഈഴവ വിഭാഗം വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് ലോഗിനിലൂടെ ഓണ്‍ലൈന്‍ വഴി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ഈ മാസം 30 വൈകിട്ട് അഞ്ച് മണിവരെ ഈ സൗകര്യം ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇത് ചെയ്യാത്ത പക്ഷം തിയ്യ – ഈഴവ റിസര്‍വേഷന്‍ ലഭ്യമാവില്ല എന്നും അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 9645745745, 9446290808.